ആവശ്യമുള്ള ചേരുവകൾ
തയാറാക്കുന്ന വിധം
ആദ്യം ചിക്കൻ മഞ്ഞൾപൊടി, കശ്മീരിമുളകുപൊടി, ഉപ്പ്, വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, നാരങ്ങനീര് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ വെച്ചിട്ട് ഒരു പാനിൽ കുറച്ചു ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കുക. തണുത്തതിന് ശേഷം ചെറിയ പീസുകളാക്കി വെക്കുക. മസാല തയാറാക്കുന്നതിന് ചിക്കൻ വറുത്ത പാനിൽത്തന്നെ ബാക്കിവന്ന ഓയിലിൽ രണ്ടു സവാള ചെറുതായി മുറിച്ചത് ചേർക്കുക. ഇതിന്റെ കൂടെത്തന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴന്നുവരുമ്പോൾ മഞ്ഞൾപൊടി, മുളകുപൊടി, ചിക്കൻ മസാല എല്ലാം ചേർത്ത് വഴറ്റിയെടുക്കുക.
ഈ കൂട്ടിലേക്കു വറുത്തുവെച്ച ചിക്കൻ പീസ്, മല്ലിയില എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തു വെക്കുക. ബാറ്റർ തയാറാക്കുന്നതിന് മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, പാൽ, ഓയിൽ, ആവശ്യത്തിന് ഉപ്പ്, കുരുമുളകുപൊടി ചേർത്ത് ഒരു മിനിറ്റ് നന്നായി അടിച്ചെടുക്കുക. പോള റെഡിയാക്കാൻ നോൺ സ്റ്റിക്കിന്റെ ഒരു പാൻ എടുത്ത് അതിൽ കുറച്ച് ഓയിൽ പുരട്ടുക. ഇതിലേക്ക് റെഡിയാക്കിവെച്ച ബാറ്റർ പകുതി ഒഴിച്ചുകൊടുത്ത് ഒരു അഞ്ചു മിനിറ്റ് വേവിക്കുക.
ഇതിന്റെ മുകളിലേക്ക് റെഡിയാക്കിവെച്ച മസാല മുഴുവനും ചേർത്തുകൊടുക്കുക. ഇതിന്റെ മുകളിൽ വട്ടത്തിൽ അരിഞ്ഞ ക്യാപ്സിക്കവും ചിക്കൻ പീസും മല്ലിയിലയും ചേർത്ത് അലങ്കരിക്കുക. ഇത് അടച്ചുവെച്ച് ഒരു 20-25 മിനിറ്റ് മീഡിയം തീയിൽ വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ഠമായ ഇറാനി പോള റെഡിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.