ഭ​ക്ഷ്യ​സു​ര​ക്ഷ​ക്കാ​യി പ്ര​ത്യേ​ക ഉ​ന്ന​താ​ധി​കാ​ര സ​മി​തി; പാ​ർ​ല​മെ​ന്റി​ൽ ചൊ​വ്വാ​ഴ്ച ച​ർ​ച്ച ചെ​യ്യും

മ​നാ​മ: ബ​ഹ്‌​റൈ​ന്റെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സ്വ​ത​ന്ത്ര​മാ​യ ഒ​രു സ​ർ​ക്കാ​ർ സ്ഥാ​പ​ന​മോ ‘സു​പ്രീം കൗ​ൺ​സി​ൽ ഫോ​ർ ഫു​ഡ് സെ​ക്യൂ​രി​റ്റി​യോ’ രൂ​പ​വ​ത്ക​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ചൊ​വ്വാ​ഴ്ച പാ​ർ​ല​മെ​ന്റ് ച​ർ​ച്ച ചെ​യ്യും. ഹ​മ​ദ് അ​ൽ ദോ​യ് എം.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ഞ്ച് അം​ഗ​ങ്ങ​ളാ​ണ് ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. രാ​ജ്യ​ത്തെ ഭ​ക്ഷ്യ-​ആ​രോ​ഗ്യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്ക​രി​ക്കു​ക, അ​വ ന​ട​പ്പി​ലാ​ക്കു​ന്ന​ത് നി​രീ​ക്ഷി​ക്കു​ക, രാ​ജ്യ​ത്തെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഭ​ക്ഷ്യ​ശേ​ഖ​രം നി​യ​ന്ത്രി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സ​മി​തി​യു​ടെ പ്ര​ധാ​ന ചു​മ​ത​ല​ക​ളാ​യി ഉ​ണ്ടാ​വു​ക.

ആ​ഗോ​ള​ത​ല​ത്തി​ലെ ഭ​ക്ഷ​ണ​സാ​മ​ഗ്രി​ക​ളു​ടെ സ്ഥി​ര​ത ഇ​ല്ലാ​യ്മ​യും ത​ട​സ്സ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് പൊ​തു​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി പ​ബ്ലി​ക് യൂ​ട്ടി​ലി​റ്റീ​സ് ആ​ൻ​ഡ് എ​ൻ​വ​യ​ൺ​മെ​ന്റ് ക​മ്മി​റ്റി ഈ ​നി​ർ​ദേ​ശ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും ന​യ​ങ്ങ​ൾ ഏ​കീ​ക​രി​ക്കാ​നും ഒ​രു സ്വ​ത​ന്ത്ര സ​മി​തി അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്നും എം.​പി പ​റ​ഞ്ഞു. ഭ​ക്ഷ്യ​സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ഭാ​വി​യി​ലേ​ക്ക് കൂ​ടി ക​രു​തി​വെ​ക്കു​ന്ന രീ​തി​യി​ൽ ശ​ക്തി​പ്പെ​ടു​ത്താ​ൻ പു​തി​യ ഭ​ര​ണ​സം​വി​ധാ​നം സ​ഹാ​യി​ക്കു​മെ​ന്ന് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ജ​നാ​ഹി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഭ​ക്ഷ്യ​സു​ര​ക്ഷ നി​ല​വി​ൽ​ത​ന്നെ സ​ർ​ക്കാ​റി​ന്റെ മു​ൻ​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ണ്ടെ​ന്ന് മു​നി​സി​പ്പാ​ലി​റ്റി കാ​ര്യ-​കാ​ർ​ഷി​ക മ​ന്ത്രി വ​ഈ​ൽ അ​ൽ മു​ബാ​റ​ക് അ​റി​യി​ച്ചു. കോ​വി​ഡ് കാ​ല​ത്ത് പോ​ലും രാ​ജ്യ​ത്ത് ഭ​ക്ഷ്യ​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഹൈ​ടെ​ക് കൃ​ഷി​രീ​തി​ക​ൾ, മ​ണ്ണി​ല്ലാ കൃ​ഷി, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ മേ​ഖ​ല​ക്കു​ള്ള പി​ന്തു​ണ എ​ന്നി​വ വ​ഴി നി​ല​വി​ൽ​ത​ന്നെ രാ​ജ്യം മി​ക​ച്ച രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​ന​ത്തി​ൽ ഈ ​നി​ർ​ദേ​ശ​ത്തി​ന്മേ​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കും. പാ​ർ​ല​മെ​ന്റ് ഇ​ത് അം​ഗീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ, തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി നി​ർ​ദേ​ശം സ​ർ​ക്കാ​റി​ന് കൈ​മാ​റും.

Tags:    
News Summary - Special High-Power Committee on Food Security; to be discussed in Parliament on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 04:43 GMT