സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന മൂന്ന് നോമ്പ് ശുശ്രൂഷകളില്‍ വചന ശുശ്രൂഷക്ക് നേതൃത്വം നൽകാന് എത്തിയ റവ. ഫാ. സോളു കോശിയെ കത്തീഡ്രല്‍ ഭാരവാഹികളും ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ മൂന്ന് നോമ്പ് ആചരണവും (നിനുവ നോമ്പ്) വാർഷിക ധ്യാനവും 2026 ജനുവരി 25, 26, 27, 28 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) എന്നീ തീയതികളിൽ നടക്കുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനത്തില്‍ പോരുവഴി മാര്‍ ബെസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ദേവാലയ വികാരിയും, ബസ്കിയോമ അസോസിയേഷൻ വൈസ് പ്രസിഡൻറും, കേരള കൗൺസിൽ ഓഫ് ചർച്ചസ് കൊല്ലം ജില്ല പ്രസിഡൻറുമായ റവ. ഫാ. സോളു കോശി വചന ശുശ്രൂഷക്ക് നേതൃത്വം നൽകും.
25ന് വൈകീട്ട് ഏഴുമുതല്‍ സന്ധ്യ നമസ്കാരം, കത്തീഡ്രല്‍ ഗായക സംഘത്തിന്റെ ഗാന ശുശ്രൂഷ, ധ്യാന പ്രസംഗം, ആശീര്‍വാദം എന്നിവയും 26, 27 തീയതികളില്‍ രാവിലെ 6.15ന് രാത്രി നമസ്കാരം, പ്രഭാത സമസ്കാരം, ഉച്ചയ്ക്ക് 12.45 ന് ഉച്ച നമസ്കാരം വൈകീട്ട് ഏഴു മുതല്‍ സന്ധ്യ നമസ്കാരം, ഗാന ശുശ്രൂഷ, ധ്യാന പ്രസംഗം, ആശീര്‍വാദം എന്നിവ നടക്കും. 28ന് രാവിലെ 6.15ന് രാത്രി നമസ്കാരം, പ്രഭാത സമസ്കാരം, ഉച്ചയ്ക്ക് 12.45 ന് ഉച്ച നമസ്കാരം വൈകീട്ട് 6.15 മുതല്‍ സന്ധ്യ നമസ്ക്കാരം, വിശുദ്ധ കുർബാന ആശീര്‍വാദം എന്നിവയും നടക്കുമെന്നും ഏവരും ഈ ശുശ്രൂഷകളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്നും കത്തീഡ്രല്‍ വികാരി റവ. ഫാ. ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദ. തോമസുകുട്ടി പി. എന്‍, ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി കുരുവിള പാപ്പി എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.