മനാമ: ബഹ്‌റൈന് നേരെ വന്ന ഇറാനിയൻ ഡ്രോണിനെ ബ്രിട്ടീഷ് ടൈഫൂൺ വിമാനങ്ങൾ വെടിവെച്ചിട്ടതായി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി. ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ നീക്കങ്ങളെ പ്രതിരോധിക്കാൻ ബ്രിട്ടീഷ് സൈന്യം സജീവമായി രംഗത്തുണ്ടെന്നും മേഖലയിൽ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും ബ്രിട്ടൻ ശക്തമായി അപലപിക്കുന്നതായും ജോൺ ഹീലി പറഞ്ഞു.
ഖത്തറിന് നേരെ വന്ന ആക്രമണങ്ങളെയും ടൈഫൂൺ വിമാനങ്ങൾ വെടിവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിലൂടനീളം ഇതുവരെ 500ലധികം ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും രണ്ടായിരത്തോളം ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായി ഹീലി അറിയിച്ചു. മേഖലയിൽ ബ്രിട്ടന്‍റെ ടൈഫൂൺ, എഫ്-35 യുദ്ധവിമാനങ്ങൾ, കൗണ്ടർ ഡ്രോൺ ടീമുകൾ, റഡാറുകൾ എന്നിവ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നും ആണവ മോഹങ്ങൾ ഉപേക്ഷിച്ച് ചർച്ചകൾക്ക് തയ്യാറാകണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. മേഖലയിലെ തങ്ങളുടെ താൽപ്പര്യങ്ങളും സഖ്യകക്ഷികളുടെ സുരക്ഷയും സംരക്ഷിക്കാൻ സൈന്യം 24 മണിക്കൂറും സജ്ജമാണെന്നും ജോൺ ഹീലി കൂട്ടിചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.