ചാർട്ടേഡ് വിമാനവുമായി ബഹ്‌റൈൻ കേരളീയ സമാജം

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പ്രഖ‍്യാപിച്ച പ്രത്യേക ചാർട്ടേഡ് വിമാന സർവീസിന് മികച്ച പ്രതികരണം. ഗൾഫ് എയറുമായി സഹകരിച്ചാണ് ബി.കെ.എസ് സർവീസ് നടത്തുന്നത്. നിലവിൽ മാർച്ച് 15,16,17 തീയതികളിലായാണ് സർവീസ് നടത്താൻ തീരുമാനിച്ചത്. പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം 3 ദിവസത്തെ ഫ്ലൈറ്റിലേക്കും യാത്രക്കാർ സജ്ജമായതായി ബി.കെ.എസ് പ്രസിഡന്‍റ് പി.വി രാധാകൃഷ്ണപിള്ള അറിയിച്ചു.

ബഹ്‌റൈനിൽ നിന്നുള്ള യാത്രക്കാർക്കായി ദമ്മാം വിമാനത്താവളം വരെ ഗൾഫ് എയർ പ്രത്യേക ബസ് സൗകര്യം ഒരുക്കും. അവിടെ നിന്നായിരിക്കും വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക. ഒരാൾക്ക് 300 ബഹ്‌റൈൻ ദീനാറാണ് നിരക്ക്. ട്രാൻസിറ്റ് വിസ ചാർജും ഗതാഗത ചെലവുകളും ഇതിൽ ഉൾപ്പെടും.

ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലായിരുന്നു സീറ്റുകൾ അനുവദിച്ചത്. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ സർവീസ് ഗുണകരമാണ്.

Tags:    
News Summary - Bahrain Kerala Society with chartered flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.