സോക്കർ കാർണിവൽ; പായസമത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: മീഡിയാവൺ സംഘടിപ്പിക്കുന്ന സോക്കർ കാർണിവലിന്റെ ഭാഗമായുള്ള പായസ മത്സരത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സംഘാടകർ വാർത്താകുറിപ്പിൽ അറിയിച്ചു. മത്സരാർത്ഥികൾ തങ്ങളുടെ പായസക്കുറിപ്പുറിപ്പുകൾ ഒക്ടോബർ 15 ബുധനാഴ്ചക്കുള്ളിൽ 33538916 എന്ന നമ്പറിലാണ് അയക്കേണ്ടത്. ബഹ്‌റൈനിൽ താമസിക്കുന്ന ആർക്കും പ്രായഭേദമന്യേ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ഒരാൾക്ക് ഒരു എൻട്രി മാത്രമാണ് അയക്കാൻ സാധിക്കുക . ലഭിക്കുന്ന എൻട്രികളിൽ നിന്നും 30 എണ്ണമാണ് ഫൈനൽ റൗണ്ടിലേക്ക് പരിഗണിക്കുക.

ഒക്ടോബർ 17 വെള്ളിയാഴ്ച സിഞ്ചിലുള്ള അൽ അഹ്‍ലി ക്ലബിൽ വെച്ചാണ് ഫൈനൽ മത്സരം നടക്കുക. മത്സരാർത്ഥികൾ നിർബന്ധമായും മീഡിയ വൺ ബഹ്‌റൈൻ ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് 33538916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് സൂപ്പർ കപ്പ് ജനറൽ ജനറൽ കൺവീനർ അനീസ് വി.കെ അറിയിച്ചു.

Tags:    
News Summary - Soccer Carnival; Preparations for the football competition are complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.