Posted On
date_range Updated On
date_range 78 മിസൈലുകളും 143 ഡ്രോണുകളും തകർത്ത് ബഹ്‌റൈൻ വ്യോമസേന
മനാമ: രാജ്യത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണങ്ങളെ പ്രതിരോധിക്കുന്നത് വിജയകരമായി തുടർന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്). ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ രാജ്യത്തെ ലക്ഷ്യമിട്ടെത്തിയ 78 മിസൈലുകളും 143 ഡ്രോണുകളും ബഹ്‌റൈന്‍റെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ജനറൽ കമാൻഡ് അറിയിച്ചു.
ബഹ്‌റൈൻ സൈനികരുടെ അസാധാരണമായ ജാഗ്രതയെയും പോരാട്ടവീര്യത്തെയും ജനറൽ കമാൻഡ് പ്രകീർത്തിച്ചു. രാജ്യം സുരക്ഷിതമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.