മനാമ: ബഹ്‌റൈനിൽ വിവിധയിടങ്ങളിൽ ഖത്തർ അമീരി നാവികസേന ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടങ്ങൾക്കു നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഖത്തർ ശക്തമായി അപലപിച്ചു. ജി.സി.സി യൂനിഫൈഡ് മിലിട്ടറി കമാൻഡിന് കീഴിലുള്ള യൂനിഫൈഡ് മാരിടൈം ഓപറേഷൻസ് സെന്‍ററിന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന ഖത്തർ അമീരി നാവികസേനാ അംഗങ്ങളെയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിട്ടത്.
ഇത് ബഹ്‌റൈന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണിയാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ബഹ്‌റൈന് പൂർണ ഐക്യദാർഢ്യം അറിയിച്ച ഖത്തർ, ജോയിന്‍റ് ഗൾഫ് കോഓപറേഷന്‍റെ ഭാഗമായി പ്രവർത്തിക്കുന്ന സേനകൾ താമസിക്കുന്ന കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുന്നത് ജി.സി.സി രാജ്യങ്ങളുടെ സുരക്ഷക്കുനേരയുള്ള നീക്കമാണെന്നും വ്യക്തമാക്കി.
സംഭവത്തിൽ ഖത്തർ അമീരി നാവികസേനാംഗങ്ങൾ സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ബഹ്‌റൈനിലെ ഖത്തർ എംബസി അവിടുത്തെ അധികൃതരുമായി ഏകോപിപ്പിച്ച് സാഹചര്യം വിലയിരുത്താനും സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബഹ്‌റൈൻ അധികൃതർ നൽകിയ സഹകരണത്തിന് ഖത്തർ വിദേശകാര്യ മന്ത്രാലയം നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.