മനാമ: വ്യോമപാത അടച്ചതിനെത്തുടർന്ന് ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത് തുടരുന്നു. വ്യോമപാത സുരക്ഷിതമാണെന്ന് കണ്ട് അത് വീണ്ടും തുറക്കുന്നതിനായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ വിമാന സർവിസുകൾ പുനരാരംഭിക്കുകയുള്ളൂ. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ നിലവിലെ സ്ഥിതിവിവരങ്ങളെ കുറിച്ച് അറിയാൻ അതത് വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും അധികൃതർ നിർദേശിച്ചു.
ബഹ്‌റൈന്‍റെ ഔദ്യോഗിക വിമാനക്കമ്പനിയായ ഗൾഫ് എയറും തങ്ങളുടെ സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്. സുരക്ഷാ അനുമതി ലഭിക്കുന്ന മുറക്ക് മാത്രമേ വിമാനങ്ങൾ പറന്നുയരൂ എന്ന് കമ്പനിയും അറിയിച്ചിട്ടുണ്ട്. യു.എ.ഇയിലും ഖത്തറിലും ഭാഗിഗമായി സർവിസുകൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബഹ്റൈനിലും എത്രയും വേഗം സർവിസുകൾ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളടക്കമുള്ള യാത്രക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.