മനാമ: രാജ്യത്തിനകത്ത് ജനവാസ മേഖലകളെ ലക്ഷ്യമിട്ടുള്ള നേരിട്ടുള്ള ഭീഷണി സ്ഥിരീകരിക്കുമ്പോൾ മാത്രമാണ് അപായ സൈറണുകൾ മുഴക്കുകയെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച സുപ്രധാന വിവരങ്ങൾ അധികൃതർ പങ്കുവെച്ചത്. ബഹ്‌റൈന്‍റെ അതിർത്തിക്കുള്ളിൽ ജനവാസ കേന്ദ്രങ്ങളെയോ സുപ്രധാന മേഖലകളെയോ ലക്ഷ്യമിട്ടുള്ള കൃത്യമായ ആക്രമണ ഭീഷണി ഉണ്ടാകുമ്പോൾ മാത്രമേ സൈറണുകൾ പ്രവർത്തിപ്പിക്കുകയുള്ളൂ.
ചില സന്ദർഭങ്ങളിൽ ബഹ്‌റൈന്‍റെ വ്യോമപരിധിക്ക് പുറത്തോ, ജനവാസമില്ലാത്ത മേഖലകളിലോ ഉണ്ടാകുന്ന സ്ഫോടന ശബ്ദങ്ങൾ കേൾക്കാൻ ഇടയായേക്കാം. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് ഭീഷണിയാകാത്തതിനാൽ സൈറണുകൾ മുഴക്കേണ്ടതില്ലെന്നാണ് മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലെ സാഹചര്യങ്ങളിൽ സിവിൽ സമൂഹത്തിന് യാതൊരുവിധത്തിലുള്ള സുരക്ഷാ ഭീഷണിയുമില്ലെന്ന് അധികൃതർ ഉറപ്പുനൽകി.
ഇതുസംബന്ധിച്ച കൂടുതൽ അപ്ഡേറ്റുകൾ ബഹ്‌റൈൻ ടി.വി വഴിയും ഔദ്യോഗിക ചാനലുകൾ വഴിയും ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വ്യാജവാർത്തകളിൽ പരിഭ്രാന്തരാകരുതെന്നും ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.