ബഹ്‌റൈൻ പ്രതിഭ രക്തദാന ക്യാമ്പിൽ നിന്ന്

ബഹ്‌റൈൻ പ്രതിഭ മാരത്തോൺ രക്തദാനം തുടരുന്നു

മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിലും ബഹ്‌റൈൻ പ്രതിഭ ബഹ്‌റൈനിൽ നടത്തി വരുന്ന റമദാൻ മാസത്തെ മാരത്തോൺ രക്തദാനം തുടരുന്നു. ആശങ്ക നിലനിന്നിരുന്ന ഈ ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിലെ പ്രതിഭ പ്രവർത്തകർ ആശുപത്രികളുടെ അഭ്യർത്ഥന മാനിച്ചും പോറ്റമ്മയായ പവിഴദ്വീപിനോടുള്ള ആദരമായും രക്തദാനം നടത്താൻ സന്നദ്ധരായി മുന്നോട്ട് വരികയുണ്ടായി. എല്ലാ വർഷവും റമദാൻ മാസത്തിൽ പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നടത്തി വരുന്ന മാരത്തോൺ രക്‌തദാന ക്യാമ്പാണ് ഇത്തവണയും മുടക്കമില്ലാതെ നടക്കുന്നത്.

റമദാൻ ആദ്യദിനത്തിൽ പ്രതിഭ വനിതാവേദി പ്രവർത്തകരുടെ രക്തദാനത്തോടെയാണ് ഇത്തവണത്തെ ക്യാമ്പ് ആരംഭിച്ചത്. പ്രത്യേക സഹചര്യത്തിൽ ആശുപത്രികളിലെ ആവശ്യകതക്കനുസരിച്ച് മറ്റു ദിവസങ്ങളിലും രക്തദാനം നടത്താൻ പ്രതിഭ പ്രവർത്തകർ തയാറാണെന്ന് ഭാരവാഹികൾ ആശുപത്രി അധികൃതരെ അറിയിച്ചു. മുഴുവൻ മനുഷ്യസ്നേഹികളും പ്രവാസികളെ എക്കാലവും ചേർത്ത് പിടിക്കുന്ന ബഹ്‌റൈനോടൊപ്പം ചേർന്ന് നിന്നു മനുഷ്യസ്നേഹത്തിന്റെ മാതൃകകളാകണമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി.കെ സുലേഷും പ്രസിഡന്‍റ് കെ.വി മഹേഷും അഭ്യർത്ഥിച്ചു.

Tags:    
News Summary - Bahrain Talent Marathon blood donation continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT