സംറ മർയം,ഫാത്തിമ ഹനിയ്യ,മുഹമ്മദ് സഹൽ,ആഇശ റീം, ആലിയ മർയം 

സമസ്ത പൊതു പരീക്ഷ; മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയ്ക്ക് നൂറ് ശതമാനം വിജയം

മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ ഈ വർഷം നടന്ന പൊതുപരീക്ഷയിൽ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയ്ക്ക് തിളക്കമാർന്ന വിജയം. അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസുകളിലായി പരീക്ഷ എഴുതിയ 94 വിദ്യാർത്ഥികളിൽ 2 ടോപ് പ്ലസ്, 25 ഡിസ്റ്റിംഗ്ഷൻ, 41 ഫസ്റ്റ് ക്ലാസ്, 15 സെക്കൻഡ് ക്ലാസ്, 11 തേർഡ് ക്ലാസുമായി നൂറുശതമാനം വിജയം കൈവരിച്ചു.

അഞ്ചാം ക്ലാസിലെ സംറ മർയം, ഫാത്തിമ ഹനിയ്യ എന്നീ വിദ്യാർത്ഥികൾ ടോപ് പ്ലസും, ഏഴാം ക്ലാസിൽ മുഹമ്മദ് സഹൽ ഡിസ്റ്റിംക്ഷനോടെയും, പത്താം ക്ലാസിൽ ആഇശ റീം ഫസ്റ്റ് ക്ലാസും, പന്ത്രണ്ടാം ക്ലാസിൽ ആലിയ മർയം ജാഫർ ഡിസ്റ്റിംക്ഷനുമായി ഒന്നാം സ്ഥാനം നേടി മദ്റസയുടെ അഭിമാനായി മാറി വിജയത്തിനായി കഠിനാധ്വാനം ചെയ്ത അധ്യാപകരെയും, വിദ്യാർത്ഥികളെയും, പൂർണ സഹകരണവുമായി കൂടെ നിന്ന രക്ഷിതാക്കളെയും, മാനേജ്മെന്‍റ് കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. 2026-27 മദ്റസ അധ്യയന വർഷത്തേക്കുള്ള പുതിയ അഡ്മിഷൻ ആരംഭിച്ചു. 

Tags:    
News Summary - Samastha Public Examination; Manama Irshadul Muslimeen Madrasa achieves 100% success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 04:42 GMT