മനാമ: അനധികൃതമായി തമ്പാക്കും മദ്യവും വിറ്റതിനും വിതരണം നടത്തിയതിനും ആറുപേർ അറസ്റ്റിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈസ്റ്റ് റിഫയിൽ താമസസ്ഥലത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഏഷ്യൻ പൗരന്മാരായ ഇവർ പിടിയിലായത്.ഇവർക്കെതിരെ താമസ നിയമലംഘനവും ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റിലെ (സി.ഐ.ഡി) ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്.
ഇവരിൽനിന്ന് തമ്പാക്കിന്റെയും മദ്യത്തിന്റെയും വലിയ ശേഖരവും ഒപ്പം ചില ഇലക്ട്രിക് വയറുകളും പിടിച്ചെടുത്തു. രാജ്യത്ത് ക്രമസമാധാനം നിലനിർത്തുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനും നിയമങ്ങൾ നടപ്പാക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകൾ ശക്തമായി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.
കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പൊലീസുമായി സഹകരിക്കണമെന്ന് ക്രിമിനൽ മീഡിയ ഡിവിഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ 17718888 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും വിവരം നൽകുന്നവരുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.