ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി

ശ​മ്പ​ളം ഇ​നി അ​ക്കൗ​ണ്ട്​ വ​ഴി

മ​നാ​മ: ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ വ​ഴി ന​ൽ​കു​ന്ന വേ​ത​ന​സം​ര​ക്ഷ​ണ സം​വി​ധാ​നം ബ​ഹ്​​റൈ​നി​ൽ മേ​യ്​ ദി​ന​ത്തി​ൽ നി​ല​വി​ൽ​വ​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വ​രു​ന്ന തൊ​ഴി​ലു​ട​മ​ക​ളി​ൽ 92 ശ​ത​മാ​നം പേ​രും സം​വി​ധാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​താ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ്​ െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) അ​റി​യി​ച്ചു. ശേ​ഷി​ക്കു​ന്ന​വ​രെ​യും സം​വി​ധാ​ന​ത്തി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മൂ​ന്ന്​ ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. 500ൽ ​കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ മേ​യ്​ ഒ​ന്ന്​ മു​ത​ലും 50 മു​ത​ൽ 499 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ ഒ​ന്ന്​ മു​ത​ലും ഒ​ന്ന്​ മു​ത​ൽ 49 വ​രെ ജീ​വ​ന​ക്കാ​രു​ള്ള സ്​​ഥാ​പ​ന​ങ്ങ​ൾ അ​ടു​ത്ത ജ​നു​വ​രി ഒ​ന്നു മു​ത​ലു​മാ​ണ്​ സം​വി​ധാ​നം ന​ട​പ്പാ​ക്കേ​ണ്ട​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ തൊ​ഴി​ലു​ട​മ​ക​ളി​ൽ​നി​ന്ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ല​ഭി​ച്ച​തെ​ന്ന്​ എ​ൽ.​എം.​ആ​ർ.​എ ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഒാ​ഫി​സ​ർ ജ​മാ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ അ​ലാ​വി പ​റ​ഞ്ഞു. ശ​മ്പ​ളം ന​ൽ​കു​ന്ന​തി​ന് സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഒാ​ഫ്​ ബ​ഹ്​​റൈ​െൻറ അം​ഗീ​കാ​ര​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ലോ ബാ​ങ്കി​ലോ ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ അ​ക്കൗ​ണ്ട്​ തു​ട​ങ്ങ​ണം. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്.

തൊ​ഴി​ലു​ട​മ​ക​ൾ കൃ​ത്യ​മാ​യി ശ​മ്പ​ളം ന​ൽ​കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളും ബാ​ങ്കു​ക​ളും ശ​മ്പ​ളം വി​ത​ര​ണം ചെ​യ്​​ത​തി​​െൻറ പ്ര​തി​മാ​സ റി​പ്പോ​ർ​ട്ട്​ എ​ൽ.​എം.​ആ​ർ.​എ​ക്ക്​ ന​ൽ​ക​ണം.

കൃ​ത്യ​മാ​യി ​ശ​മ്പ​ള​വി​ത​ര​ണം ന​ട​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ ഇൗ ​റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ച്​ എ​ൽ.​എം.​ആ​ർ.​എ വി​ല​യി​രു​ത്തും. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ആ​റ്​ മാ​സ​ത്തെ ഗ്രേ​സ്​ പി​രീ​യ​ഡ്​ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സം​വി​ധാ​ന​ത്തി​ൽ ചേ​രു​ന്ന​തി​നു​ള്ള ത​ട​സ്സ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ എ​ൽ.​എം.​ആ​ർ.​എ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ന​ട​പ​ടി ഉ​ണ്ടാ​കും.

Tags:    
News Summary - Salary through account now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.