ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഡെ​സേ​ർ​ട്ട് ക്യാ​മ്പി​ൽ നി​ന്ന്

ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഡെ​സേ​ർ​ട്ട് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി ഡെ​സേ​ർ​ട്ട് ക്യാ​മ്പ് എ​ന്ന പേ​രി​ൽ മെം​ബേ​ഴ്സ് നൈ​റ്റ് സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​വി​ധ​ത​രം മ​ത്സ​ര​ങ്ങ​ൾ, സ​മ്മാ​ന​ങ്ങ​ൾ, ക്യാ​മ്പ് ഫ​യ​ർ, സ​ഹൃ​ദ​യ നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ന്റെ നാ​ട​ൻ​പാ​ട്ട് തു​ട​ങ്ങി വൈ​വി​ധ്യ​ങ്ങ​ളാ​യ നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ക്യാ​മ്പ് യ​ഥാ​ർ​ഥ അ​റേ​ബ്യ​ൻ ശൈ​ത്യ​രാ​വ് സ​മ്മാ​നി​ക്കു​ക​യു​ണ്ടാ​യി.

പ്ര​വാ​സ ജീ​വി​ത​ത്തി​ൽ വി​ര​സ​ത അ​ക​റ്റാ​നും കൂ​ട്ടു​ചേ​ർ​ന്ന് സ​ന്തോ​ഷി​ക്കാ​നും സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും അ​ത് വ​രും ത​ല​മു​റ​ക​ൾ​ക്ക് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നു​മാ​യി ഇ​തു​പോ​ലു​ള്ള ക്യാ​മ്പു​ക​ൾ ഇ​നി​യും സം​ഘ​ടി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ സ​നീ​ഷ് കൂ​റു​മു​ള്ളി​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു​രാ​ജ് രാ​ജ​നും അ​റി​യി​ച്ചു.

ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച മെം​ബേ​ഴ്സ് നൈ​റ്റി​ന് സ​ബ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ​മാ​രാ​യ രാ​ജ് കൃ​ഷ്ണ​ൻ, ബി​നോ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Gurudeva Social Society organizes desert camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.