നാട്ടിലേക്ക് മടങ്ങുന്ന ബി. എം. മുഹമ്മദ്കുഞ്ഞിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം. സുബൈർ മൊമെന്റോ നൽകുന്നു
മനാമ: 35 വർഷത്തെ ബഹ്റൈൻ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ബി.എം. മുഹമ്മദ്കുഞ്ഞിന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി.
വെസ്റ്റ് റിഫ ദിശ സെന്ററിലെ നടന്ന യാത്രയയപ്പ് യോഗത്തിൽ പ്രസിഡന്റ് എം.എം. സുബൈർ, വൈസ് പ്രസിഡന്റ് ജമാൽ നദ്വി, റിഫ ഏരിയ പ്രസിഡന്റ് പി.പി. അബ്ദുശരീഫ്, ഇർഷാദ് മോൻ പത്തനാട്, ലത്തീഫ് എന്നിവർ സംസാരിച്ചു. മുഹമ്മദ്കുഞ്ഞി മറുപടിപ്രസംഗം നടത്തി. അദ്ദേഹത്തിനുള്ള ആദരവ് പ്രസിഡന്റ് കൈമാറി. ജന. സെക്രട്ടറി മുഹമ്മദ് മുഹ്യുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്വി, അസി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, യൂത്ത് ഇന്ത്യ പ്രസിഡന്റ് അജ്മൽ ശറഫുദ്ദീൻ, വനിത വിഭാഗം പ്രസിഡന്റ് എം. ഫാത്തിമ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.