കെ.എം.സി.സി ബഹ്റൈൻ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണം
മനാമ: മുസ് ലിം ലീഗ് ദേശീയ നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന ഇ. അഹമ്മദ് അനുസ്മരണം ബഹ്റൈൻ കെ.എം.സി.സി ഓഫിസിൽവെച്ച് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ചു.അനുസ്മരണ പരിപാടി കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു.ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതവും, ജില്ല വൈസ് പ്രസിഡന്റ് സിദ്ദീഖ് അദ്ലിയ അധ്യക്ഷതയും വഹിച്ചു. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളിക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
വേൾഡ് കെ.എം.സി.സി സെക്രെട്ടറി ഹസൈനാർ കളത്തിങ്കൽ, സംസ്ഥാന കമ്മിറ്റി ട്രഷറർ മുസ്തഫ കെ.പി, മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, കണ്ണൂർ ജില്ല വൈസ് പ്രസിഡന്റ് ഫത്താഹ് പൂമംഗലം, മലപ്പുറം ജില്ല പ്രസിഡന്റ് ഇക്ബാൽ താനൂർ, പാലക്കാട് ജില്ല പ്രസിഡന്റ് ഇൻമാസ് ബാബു, കോഴിക്കോട് ജില്ല ജ.സെക്രെട്ടറി ഇസ്ഹാഖ് പി.കെ, കാസർകോട് ജില്ല ജന. സെക്രട്ടറി റിയാസ് പട് ല, സൗത്ത് സോൺ ജില്ല ജന.സെക്രട്ടറി റാഷിദ് അവിയൂർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ല ട്രഷറർ ലത്തീഫ് ചെറുകുന്ന്, സെക്രട്ടറിമാരായ സഹീർ ശിവപുരം, ജബ്ബാർ മാട്ടൂൽ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് ജില്ല സെക്രെട്ടറി റിയാസ് ചുഴലി നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.