മനാമ: ബഹ്റൈനിൽ ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമഗതാഗതം സാരമായി തടസ്സപ്പെട്ടു. കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതുമൂലം സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി നിരവധി വിമാനങ്ങൾ അയൽരാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
ബഹ്റൈനിലേക്ക് വരേണ്ടിയിരുന്ന വിമാനങ്ങൾ സൗദി അറേബ്യയിലെ ദമ്മാം കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം, ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും വഴിതിരിച്ചുവിട്ടതെന്ന് ഫ്ലൈറ്റ് റഡാർ റിപ്പോർട്ട് ചെയ്തു. ലണ്ടൻ, കുവൈത്ത്, റിയാദ്, അബൂദബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളെയാണ് മഞ്ഞ് ഏറ്റവും കൂടുതൽ ബാധിച്ചത്. പുറപ്പെടേണ്ട പല വിമാനങ്ങളും മണിക്കൂറുകളോളം വൈകുകയോ പുനഃക്രമീകരിക്കുകയോ ചെയ്തു. രാവിലെ മഞ്ഞ് നീങ്ങുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം ഘട്ടംഘട്ടമായി സാധാരണ നിലയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.