ഫാ. ജോളി വടക്കന്‍ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം
മനാമ: ഗൾഫ് മേഖലയിലെ സിറോ മലബാർ വിശ്വാസ സമൂഹത്തിന്റെ അപ്പോസ്തോലിക് വിസിറ്റേറ്റർ ആയി നിയമിതനായ റവ. ഫാ. ജോളി വടക്കന്‍ സിംസ് ഭാരവാഹികൾ, മനാമ ‘സേക്രഡ് ഹാർട്ട്’ ചർച്ച് വികാരിയും റെക്ടറുമായ ഫാ. ഫ്രാൻസിസ് പി. ജോസേഫിന്റെയും, അവാലി ‘അവർ ലേഡി ഓഫ് അറേബ്യ’ കത്തീഡ്രൽ വികാരിയും റെക്ടറുമായ ഫാ. സജി തോമസിന്റെയും സാന്നിധ്യത്തിൽ ബഹ്റൈൻ എയർപോർട്ടിൽ സ്വീകരണം നൽകി. സിറോ മലബാർ വിശ്വാസ സമൂഹത്തെ കാണുന്നതിനായി എത്തിച്ചേർന്ന ഫാ. ജോളി വടക്കൻ സിംസ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 14ന് അദാരി പാർക്കിലെ ന്യൂ സീസൺ ഹാളിൽ നടക്കുന്ന ‘രജതാരവം’ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സിംസ് പ്രസിഡന്റ് പി.ടി. ജോസഫ്, ജനറൽ സെക്രട്ടറി നെൽസൺ വർഗീസ്, സിൽവർ ജൂബിലി ജനറൽ കൺവീനർ പോൾ ഉറുവത്ത്, കോർ ഗ്രൂപ് ചെയർമാൻ ബെന്നി വർഗീസ് എന്നിവർ അറിയിച്ചു. കൂടാതെ, ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക നേതൃനിരയിലെ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുക്കും. കഴിഞ്ഞ 25 വർഷങ്ങളിൽ സിംസിനെ നയിച്ച നേതൃത്വത്തെയും വിവാഹ ജീവിതത്തിലും പ്രവാസജീവിതത്തിലും 25 വർഷങ്ങൾ പിന്നിട്ടവരെയും ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.