ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ

ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​ൻ ‘ല​ക്ഷ്യ 2026’ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ യൂ​ത്ത് ക​ൾ​ച​റ​ൽ കോ​ൺ​ഗ്ര​സ് (ഐ.​വൈ.​സി.​സി ) ബ​ഹ്‌​റൈ​ൻ 2026–27 ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് ‘ല​ക്ഷ്യ 2026’ എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ഐ.​വൈ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ് റി​ച്ചി ക​ള​ത്തൂ​രേ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. വി.​കെ. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം അ​ബു​ത്വാ​ലി​ബ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് ജോ​സ​ഫ് ജോ​യ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, ഐ.​ഒ.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഗ​യാ​സ്, കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സം​സാ​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ഐ.​വൈ.​സി.​സി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സം​ഘ​ട​ന​യു​ടെ ‘സാ​മൂ​ഹി​ക ന​ന്മ​ക്കാ​യി സ​മ​ർ​പ്പി​ത യു​വ​ത്വം’ എ​ന്ന ആ​പ്ത​വാ​ക്യം മു​ൻ​നി​ർ​ത്തി വി​വി​ധ വി​ങ്ങു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ ഈ ​വ​ർ​ഷം ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ പ്ര​ഖ്യാ​പി​ക്കു​ക​യും പ​ദ്ധ​തി​ക​ളു​ടെ പോ​സ്റ്റ​റു​ക​ൾ പ്ര​കാ​ശ​നം ചെ​യ്യു​ക​യും ചെ​യ്തു. ചാ​രി​റ്റി വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ‘സ്വാ​ന്ത​ന സ്പ​ർ​ശം’ എ​ന്ന ജീ​വ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ‘ചി​റ​ക്’ എ​ന്ന പു​തി​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. നി​ല​നി​ൽ​പി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന സ്ത്രീ​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​വി​ധ ജി​ല്ല​ക​ളി​ൽ ത​യ്യ​ൽ മെ​ഷീ​നു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ആ​ർ​ട്സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നാ​യി ‘ത​രം​ഗ്’ പ​ദ്ധ​തി​യും, സ്പോ​ർ​ട്സ് വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ചാ​മ്പ്യ​ൻ​സ് ക​പ്പ്’ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റും, മെം​ബ​ർ​ഷി​പ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ‘നെ​ക്സ​സ്’ എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ അം​ഗ​ത്വ കാ​മ്പ​യി​നും, നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ.​ടി ആ​ൻ​ഡ് മീ​ഡി​യ സെ​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു.ദേ​ശീ​യ ട്ര​ഷ​റ​ർ ഷ​ഫീ​ക്ക് സൈ​ഫു​ദ്ദീ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - IYCC Bahrain National Convention ‘Goal 2026’ organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.