പ്ര​കാ​ശ് വ​ട​ക​ര, ജ​യ മേ​നോ​ൻ ‌, നീ​തു ജ​നാ​ർ​ദ​ന​ൻ

സ്റ്റെയിൽമേറ്റ്‌, ഫെയിസസ് ഇൻ പെയിസസ് സിനിമകൾ അവാർഡുകൾ നേടി ശ്രദ്ധേയമാകുന്നു

മ​നാ​മ: ബ​ഹ്റൈ​നി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്ര​ങ്ങ​ൾ ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ൽ പു​ര​സ്‌​കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി ശ്ര​ദ്ധേ​യ​മാ​കു​ന്നു.

‘ഫെ​യി​സ​സ് ഇ​ൻ പെ​യി​സ​സ്’, ‘സ്റ്റെ​യി​ൽ​മേ​റ്റ്’ ചി​ത്ര​ങ്ങ​ളാ​ണ് വി​വി​ധ വേ​ദി​ക​ളി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച​ത്. ച​ല​ച്ചി​ത്ര-​ടെ​ലി​വി​ഷ​ൻ ക​ലാ​കാ​ര​ന്മാ​രു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും സം​ഘ​ട​ന​യാ​യ ‘കോ​ൺ​ടാ​ക്റ്റും’ കേ​ര​ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യും ഭാ​ര​ത് ഭ​വ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 18ാമ​ത് ഷോ​ർ​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ ‘ഫെ​യി​സ​സ് ഇ​ൻ പെ​യി​സ​സ്’ മി​ക​ച്ച സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കൂ​ടാ​തെ മി​ക​ച്ച സം​വി​ധാ​യ​ക​ൻ- പ്ര​കാ​ശ് വ​ട​ക​ര, മി​ക​ച്ച ന​ടി- നീ​തു ജ​നാ​ർ​ദ​ന​ൻ എ​ന്നി​വ​യും ‘ഫെ​യി​സ​സ് ഇ​ൻ പെ​യി​സ​സ്’ സ്വ​ന്ത​മാ​ക്കി.മി​ക​ച്ച തി​ര​ക്ക​ഥ​ക്കു​ള്ള അ​വാ​ർ​ഡ് ജ​യ മേ​നോ​നും (സ്റ്റെ​യി​ൽ​മേ​റ്റ്) സ്വ​ന്ത​മാ​ക്കി.

ഫെ​സ്റ്റി​വ​ലി​ൽ മ​ത്സ​രി​ച്ച അ​മ്പ​തോ​ളം സി​നി​മ​ക​ളെ പി​ന്നി​ലാ​ക്കി​യാ​ണ് ‘ഫെ​യി​സ​സ് ഇ​ൻ പെ​യി​സ​സ്’ മി​ക​ച്ച സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പു​ല​രി ടി.​വി സം​ഘ​ടി​പ്പി​ച്ച ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലും ‘സ്റ്റെ​യി​ൽ​മേ​റ്റ്’ മി​ക​വ് തു​ട​ർ​ന്നു.

മി​ക​ച്ച സം​വി​ധാ​യി​ക, മി​ക​ച്ച ന​ടി- ജ​യ മേ​നോ​ൻ, മി​ക​ച്ച ന​ട​ൻ- പ്ര​കാ​ശ് വ​ട​ക​ര. കൂ​ടാ​തെ, കൊ​യി​ലാ​ണ്ടി ഫി​ലിം ഫാ​ക്ട​റി കോ​ഴി​ക്കോ​ട് (ക്യു.​എ​ഫ്.​എ​ഫ്.​കെ) ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നീ​തു ജ​നാ​ർ​ദ​ന​ൻ (ഫെ​യി​സ​സ് ഇ​ൻ പെ​യി​സ​സ്) വീ​ണ്ടും മി​ക​ച്ച ന​ടി​ക്കു​ള്ള അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി.

പൂ​ർ​ണ​മാ​യും ബ​ഹ്‌​റൈ​നി​ൽ ചി​ത്രീ​ക​രി​ച്ച ഈ ​ര​ണ്ട് ചി​ത്ര​ങ്ങ​ളും കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളാ​യ കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

മി​ക​ച്ച പ്രേ​ക്ഷ​ക പ്ര​തി​ക​ര​ണ​മാ​ണ് ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. ജ​യ മേ​നോ​ൻ ര​ച​ന നി​ർ​വ​ഹി​ച്ച ചി​ത്ര​ങ്ങ​ളി​ൽ ജേ​ക്ക​ബ് ക്രി​യേ​റ്റി​വ് ബീ​സ് (ഫെ​യി​സ​സ് ഇ​ൻ പെ​യി​സ​സ്), ജീ​വ​ൻ പ​ദ്മ​നാ​ഭ​ൻ (സ്റ്റെ​യി​ൽ​മേ​റ്റ്) എ​ന്നി​വ​ർ കാ​മ​റ കൈ​കാ​ര്യം​ചെ​യ്തു.

ശ്യാ​മ​പ്ര​സാ​ദ്, ലാ​ൽ​ജോ​സ് തു​ട​ങ്ങി​യ പ്ര​മു​ഖ സം​വി​ധാ​യ​ക​രു​ടെ പ​തി​ന​ഞ്ചി​ല​ധി​കം സി​നി​മ​ക​ളി​ൽ വേ​ഷ​മി​ട്ട പ്ര​കാ​ശ് വ​ട​ക​ര​യും ജ​യ മേ​നോ​നും ബ​ഹ്‌​റൈ​നി​ലെ ക​ലാ​സാം​സ്‌​കാ​രി​ക രം​ഗ​ത്തെ നി​റ​സാ​ന്നി​ധ്യ​മാ​ണ്. അ​മ്പ​തി​ല​ധി​കം നാ​ട​ക​ങ്ങ​ൾ ഇ​വ​ർ ബ​ഹ്‌​റൈ​നി​ൽ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്.

ജി.​സി.​സി​യി​ലെ​ത​ന്നെ ആ​ദ്യ സം​രം​ഭ​മാ​യ ‘ഷെ​ൽ​ട്ട​ർ’ എ​ന്ന ആ​ന്തോ​ള​ജി സി​നി​മ​ക്ക് പി​ന്നി​ലും ഇ​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​മു​ണ്ടാ​യി​രു​ന്നു.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ ക​ലാ​ശ്രീ പു​ര​സ്‌​കാ​രം ന​ൽ​കി കേ​ര​ള സ​ർ​ക്കാ​ർ ഇ​വ​രെ ര​ണ്ടു​പേ​രെ​യും ആ​ദ​രി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന ഒ​രു ഫീ​ച്ച​ർ സി​നി​മ​യു​ടെ​യും ബ​ഹ്‌​റൈ​നി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യൊ​രു ഷോ​ർ​ട്ട് ഫി​ലി​മി​ന്റെ​യും ത​യാ​റെ​ടു​പ്പി​ലാ​ണ് ഈ ​ക​ലാ​ദ​മ്പ​തി​ക​ൾ.

Tags:    
News Summary - The films Stylemate and Faces in Pieces are gaining attention by winning awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.