റമദാനിൽ വില കൂടില്ല; ഉറപ്പുമായി ബഹ്‌റൈനിലെ വ്യാപാരികൾ

മ​നാ​മ: വി​ശു​ദ്ധ റ​മ​ദാ​ൻ മാ​സ​ത്തി​ൽ വി​പ​ണി​യി​ൽ സാ​ധ​ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി ബ​ഹ്‌​റൈ​നി​ലെ ഇ​രു​നൂ​റി​ല​ധി​കം പ്ര​മു​ഖ വ്യാ​പാ​രി​ക​ൾ. ബ​ഹ്‌​റൈ​ൻ ചേം​ബ​റി​ലെ ഫു​ഡ് സെ​ക്ട​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ലാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യ ഈ ​തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

കൂ​ടി​യ ഡി​മാ​ൻ​ഡ് മു​ത​ലെ​ടു​ത്ത് വ്യാ​പാ​രി​ക​ൾ അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ഫു​ഡ് സെ​ക്ട​ർ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ അ​മീ​ൻ അ​റി​യി​ച്ചു. റ​മ​ദാ​ൻ മാ​സ​ത്തി​ലു​ട​നീ​ളം വി​ല​നി​ല​വാ​രം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കും. മി​ക്ക സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും പ്ര​ത്യേ​ക റ​മ​ദാ​ൻ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നാ​ൽ പ​ല സാ​ധ​ന​ങ്ങ​ൾ​ക്കും സാ​ധാ​ര​ണ​യേ​ക്കാ​ൾ വി​ല കു​റ​യാ​നാ​ണ് സാ​ധ്യ​ത​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​ദേ​ശ രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണം, ഭ​ക്ഷ്യ​ക്ഷാ​മം ഒ​ഴി​വാ​ക്കാ​ൻ സൗ​ദി അ​റേ​ബ്യ​യി​ൽ നി​ന്ന് ത​ക്കാ​ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ​യു​ടെ വി​ത​ര​ണം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഈ​ജി​പ്ത്, ജോ​ർ​ഡ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ക​ര​മാ​ർ​ഗം പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ​ങ്ങ​ളും വേ​ഗ​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി ബ​ഹ്‌​റൈ​ൻ ക​സ്റ്റം​സു​മാ​യി ചേ​ർ​ന്ന് പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി. നി​ല​വി​ൽ ഇ​റ​ക്കു​മ​തി​ക്കോ വി​ത​ര​ണ​ത്തി​നോ ഒ​രു ത​ട​സ്സ​ങ്ങ​ളു​മി​ല്ല. രാ​ജ്യ​ത്തെ 7,000-ത്തി​ല​ധി​കം സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളും 15 ഡെ​ലി​വ​റി ക​മ്പ​നി​ക​ളും റ​മ​ദാ​ൻ വി​പ​ണി​യി​ൽ സ​ജീ​വ​മാ​യി​രി​ക്കും. വി​പ​ണി​യി​ൽ ആ​വ​ശ്യ​ത്തി​ന് സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്നും അ​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ അ​നാ​വ​ശ്യ​മാ​യി സാ​ധ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി വെ​ക്കേ​ണ്ട​തി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

വി​പ​ണി സു​ര​ക്ഷ​യും ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കാ​ൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ ന​ൽ​കു​ന്ന പി​ന്തു​ണ​ക്ക് ഖാ​ലി​ദ് അ​ൽ അ​മീ​ൻ ന​ന്ദി അ​റി​യി​ച്ചു. റ​മ​ദാ​ന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ വി​പ​ണി​ക​ളി​ൽ ഉ​പ​ഭോ​ക്തൃ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ല​ഭ്യ​ത​യും വി​ല​സ്ഥി​ര​ത​യും ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന പ്ര​തി​വാ​ര മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്തി​യി​രു​ന്നു. റ​മ​ദാ​നി​ൽ സാ​ധ​ന​ങ്ങ​ളു​ടെ വി​ല നി​യ​ന്ത്രി​ക്കാ​നും ത​ട​സ്സ​മി​ല്ലാ​ത്ത വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യം, ബ​ഹ്‌​റൈ​ൻ ചേം​ബ​ർ, വാ​ണി​ജ്യ മേ​ഖ​ല എ​ന്നി​വ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു.

റ​മ​ദാ​ൻ കാ​ല​യ​ള​വി​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​വും വി​ല​യും പ​രി​ശോ​ധി​ക്കാ​ൻ വ്യ​വ​സാ​യ വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡു​ക​ൾ വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

വി​പ​ണി​യി​ലെ ശ​ക്ത​മാ​യ മ​ത്സ​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്നും കു​റ​ഞ്ഞ വി​ല​യി​ൽ മി​ക​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്നും സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ട​മ​ക​ൾ യോ​ഗ​ത്തി​ൽ ഉ​റ​പ്പു​ന​ൽ​കി.

Tags:    
News Summary - Bahraini traders assure that prices will not increase during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.