മനാമ: കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാൻ തീരുമാനം. നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സിെൻറ ശിപാർശയനുസരിച്ച് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഗവൺമെൻറ് എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുത്തത്.
ഘട്ടം ഘട്ടമായിട്ടായിരിക്കും വിവിധ സ്ഥാപനങ്ങൾ തുറക്കുക. ആഗസ്റ്റ് ആറിന് തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ ജിംനേഷ്യങ്ങളും മൈതാനങ്ങളും സ്പോർട്സ് ഹാളുകളും നീന്തൽക്കുളങ്ങളും തുറക്കും. രണ്ടാം ഘട്ടം സെപ്റ്റംബർ മൂന്നിനാണ് തുടങ്ങുന്നത്. റസ്റ്റോറൻറുകളിലും കഫേകളിലും പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് അന്ന് മുതൽ അനുവദിക്കും.
ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളും തുറക്കും. സെപ്റ്റംബർ 24ന് തുടങ്ങുന്ന നാലാം ഘട്ടത്തിൽ റസ്റ്റോറൻറുകളിലും കഫേകളിലും അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കും. ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ റസ്റ്റോറൻറുകളും ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റിയുടെ അംഗീകാരമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ റസ്റ്റോറൻറുകളും ക്രമേണ തുറക്കാൻ അനുമതി നൽകാനും തീരുമാനിച്ചു.
മതിയായ മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടായിരിക്കും ഇവ തുറക്കുന്നത്. 20 പേരിൽ അധികമാകാത്ത പരിപാടികൾക്ക് ബുക്കിങ് അനുവദിക്കാം. ഒരു സമയത്ത് ഒരു ബുക്കിങ് മാത്രമേ ഉണ്ടാകാൻ പാടുള്ളൂ. തുറക്കാൻ അനുമതി നൽകിയ സ്ഥലങ്ങളിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടോയെന്ന് തുടർച്ചയായി അവലോകനം ചെയ്യും.
പ്രതിദിന കോവിഡ് പരിശോധനയിൽ കണ്ടെത്തുന്ന രോഗികളുടെ എണ്ണം, തീവ്രപരിചരണം ആവശ്യമായ രോഗികളുടെ എണ്ണം, ചികിത്സാ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ എന്നിവ വിലയിരുത്തി തീരുമാനങ്ങൾ പുനഃപരിശോധനക്ക് വിധേയമാക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.