പ്രധാനമന്ത്രി ഹിദ്ദ് പാര്‍പ്പിട പദ്ധതി സന്ദര്‍ശിച്ചു 

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ഹിദ്ദ് പാര്‍പ്പിട പദ്ധതി  സന്ദര്‍ശിച്ചു. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ജനങ്ങളുുമായി കുശലാന്വേഷണം നടത്തുകയും അവരുടെ നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കുകയും ചെയ്തു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതായി അദ്ദേഹം അറിയിച്ചു. ഹിദ്ദ് പ്രദേശവാസികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനും അദ്ദേഹം നിര്‍ദേശം നല്‍കി. കൂടിക്കാഴ്ച്ചയില്‍ മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, പൗര പ്രമുഖര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - PRIME MINISTER VISIT BAHRIN GULF NEWS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.