മനാമ: കഴിഞ്ഞ 40 വർഷമായി നാട് കാണാതെയും കഴിഞ്ഞ ഏഴ് വർഷങ്ങളായി ഒാർമയില്ലാതെയും കഴിയുന്ന പൊന്നൻ എന്ന പോൾ സേവ്യറിന് നാടണയാനുള്ള സൗകര്യവും സംവിധാനങ്ങളും കേരള ഗവൺമെൻറ് ഇടപെട്ട് ശരിയാക്കണമെന്ന് ബഹ്റൈനിലെ പ്രവാസികളിൽ ആവശ്യമുയരുന്നു.
മുഹറഖ് ജൂറിയാട്രിക് സെൻററിൽ കഴിയുന്ന പൊന്നന് സ്വന്തം പേരും നാടും ഒന്നും ഒാർമയില്ലാത്ത അവസ്ഥയിലാണ്.
എന്നാൽ അദ്ദേഹത്തെ തിരിച്ചറിഞ്ഞതോടെ, നാട്ടിലുള്ള സഹോദരങ്ങളുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടെയുള്ള ‘ന്യൂജൻ തലമുറ’ തങ്ങളുടെ കുടുംബത്തിലെ കാരണവരെ തിരിച്ചുകിട്ടുന്നുവെന്ന സന്തോഷത്തിലാണ്. ഒപ്പം പൊന്നനെ ആദ്യമായി കാണണമെന്നുള്ള പ്രതീക്ഷയിലുമാണവർ. കൊച്ചി പള്ളുരുത്തി പുന്നക്കാട്ടുശ്ശേരി കുടുംബത്തിലെ പരേതനായ സേവ്യറിെൻറയും, പരേതയായ സിസിലി സേവ്യറിെൻറയും ആറു മക്കളിൽ മൂന്നാമനാണ് പോൾ. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ് ഇദ്ദേഹത്തിനുള്ളത്. ഇതിൽ ജസ്റ്റിൻ എന്ന സെബാസ്റ്റ്യൻ ദിവസങ്ങൾക്ക് മുമ്പ് മരിച്ചു.
ബേബി, കുഞ്ഞുമോൻ,ജൂഡി,ജോയി, എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ഇവരുടെയെല്ലാം മക്കളും പേരകുട്ടികളും എല്ലാം പൊന്നെൻറ സിനിമയെ വെല്ലുന്ന കഥകൾ അറിഞ്ഞ് ത്രില്ലിലാണ്. അദ്ദേഹത്തെ നാട്ടിൽ കൊണ്ടുവരണമെന്നാണ് അവരെല്ലാം ആഗ്രഹിക്കുന്നത്. എന്നാൽ ഇല്ലായ്മകളുള്ള കുടുംബത്തിന് അദ്ദേഹത്തിെൻറ യാത്രചെലവോ നാട്ടിൽ വന്നുള്ള ചികിത്സക്കുള്ള തുകയോ കണ്ടെത്താൻ കഴിവില്ല. അത് കുടുംബത്തിലെ എല്ലാവരും അലട്ടുന്നുണ്ട്. എന്നിരുന്നാലും നാട്ടിൽ നിന്നുള്ള അദ്ദേഹത്തിെൻറ രേഖകളെല്ലാം തയ്യാറാക്കി എംബസിയുടെ ഒൗട്ട് പാസിനായി അപേക്ഷ നൽകാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങൾ.
പൊന്നെൻറ നാട്ടിലേക്കുള്ള യാത്രക്കും പുനരധിവാസത്തിനും കേരള ഗവൺമെൻറ് മുൻകൈ എടുക്കണമെന്നാണ് ബഹ്റൈനലിലെ പ്രവാസികളുടെ ആവശ്യം. അതിനായി അപേക്ഷ നൽകാനുള്ള ഒരുക്കത്തിലാണ് നേതാക്കൾ. കഴിഞ്ഞ ഏപ്രിൽ 19ന് പൊന്നനെ കുറിച്ചുള്ള വാർത്ത ‘ഗൾഫ് മാധ്യമം’ പുറത്തുവിട്ടതിനെ തുടർന്ന് ബഹ്റൈനിലെ നേതാവ് പി.ടി നാരായണൻ മുഖ്യമന്ത്രിക്ക് ഗൾഫ് മാധ്യമം വാർത്ത സഹിതം പൊന്നെൻറ ബന്ധുക്കളെ അന്വേഷിച്ച് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പരാതി അയച്ചിരുന്നു. ഇതിെൻറ ഭാഗമായി അന്വേഷിക്കാൻ നോർക്കയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ആ^ഫീസ് ഉത്തരവ് ഇറക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.