മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ പഠിച്ച് സി.ബി.എസ്.ഇ കരിക്കുലത്തിൽ പരീക്ഷ എഴുതി വിജയിച്ചവർക്ക് കേരള സ്റ്റേറ്റ് സിലബസിൽ പ്ലസ് വണിന് പ്രവേശനം നേടാനുള്ള കടമ്പകൾ ഏറെ. പ്രവേശനത്തിന് ഒാൺലൈനായി അപേക്ഷിക്കാനുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. എന്നാൽ സി. ബി.എസ്.ഇ പരീക്ഷയുടെ ഫലം വന്നത് മേയ് 28 നാണ്. പരീക്ഷ ഫലം വന്നത് മുതൽ ഇന്നലെവരെ ആകെ മൂന്നുദിവസങ്ങൾ മാത്രമാണ് ഇതിനായുള്ള രേഖകൾ സംഘടിപ്പിക്കാനുള്ള സമയം കിട്ടിയുള്ളൂ. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പത്താം ക്ലാസ് വിജയിച്ചിട്ടുണ്ട്. ഇതിൽ പകുതിയിലേറെ കുട്ടികൾ നാട്ടിൽ തുടർന്ന് പഠിക്കാൻ തീരുമാനിച്ചവരാണ്.
ഇതിനിടയിൽ പ്ലസ്വണ്ണിന് അപേക്ഷ നൽകാൻ കഴിഞ്ഞവരുടെ എണ്ണം കുറവാണന്ന് പറയപ്പെടുന്നു. പ്രവാസി കുട്ടികൾക്ക് സ്റ്റേറ്റ് സിലബസിൽ പ്ലസ്വണിന് അപേക്ഷിക്കാൻ വേണ്ടത് മാർക്ക് ലിസ്റ്റ് കോപ്പിയും നേറ്റീവ് സർട്ടിഫിക്കറ്റുമാണ്. കമ്യൂണിറ്റി ക്വാട്ടയിലേക്കുള്ളവർ അതിെൻറ സർട്ടിഫിക്കറ്റുകളും നൽകണം.
എന്നാൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നശേഷമുള്ള മൂന്നുദിവസങ്ങൾ കൊണ്ടുമാത്രം ഇൗ രേഖകളെല്ലാം തയ്യാറാക്കാൻ കഴിയാൻ പറ്റാത്തതാണ് അപേക്ഷിക്കാൻ തടസമായത്. ഇതിനുപുറമെ കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ നൽകുന്നവർക്കായുള്ള ജാതി സർട്ടി^ഫിക്കറ്റുകൾ നൽകേണ്ടത് നാട്ടിലെ വില്ലേജ് ഒാഫീസുകളാണ്. രക്ഷകർത്താക്കൾ ഗൾഫിലുള്ളതിനാൽ ഇതുസമയത്ത് വാങ്ങുന്ന കാര്യവും പല കുട്ടികൾക്കും നടക്കാതെപോയി.
പത്താം ക്ലാസ് കഴിഞ്ഞ് നാട്ടിൽ ഉപരിപഠനം നാട്ടിൽ ആഗ്രഹിക്കുന്ന പ്രവാസികളിൽ പലരും തങ്ങളുടെ കുട്ടികളെ നാട്ടിലേക്ക് അയച്ചിരുന്നു. എങ്കിലും സ്റ്റേറ്റ് സിലബസ് പ്ലസ് വണിന് അപേക്ഷിക്കാനായി, രേഖകൾ സംഘടിപ്പിക്കാൻ മതിയായ സാവകാശം ലഭിക്കും എന്നായിരുന്നു പ്രവാസികളുടെ ധാരണ. ഇതിനുപുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടി.സി കേരളത്തിൽ അംഗീകരിക്കണമെങ്കിൽ ഇന്ത്യൻ എംബസി അത് അറ്റസ്റ്റ് ചെയ്യണം. ഇത് മുന്നിൽ കണ്ട് ദിവസങ്ങൾക്ക് മുെമ്പ ഇന്ത്യൻ എംബസി ഉണർന്നു പ്രവർത്തിച്ചു. ടി.സി അറ്റസ്റ്റേഷന് വരുന്നവർ ഹാജരാക്കേണ്ട അനുബന്ധ രേഖകളെ സംബന്ധിച്ച് എംബസി ഉദ്യോഗസ്ഥർ ഇന്ത്യൻ സ്കൂളുകൾക്ക് സർക്കുലർ നൽകിയിരുന്നു. കുട്ടിയുടെ പാസ്പോർട്ടിെൻറ കോപ്പി, രക്ഷകർത്താവിെൻറ പാസ്പോർട്ട്, സി.പി.ആർ എന്നിവ അറ്റസ്റ്റേഷന് ആവശ്യമാണന്നായിരുന്നു അറിയിപ്പ്. എന്നാൽ ചില സ്കൂളുകൾ മാത്രമാണ് ഇൗ അറിയിപ്പ് രക്ഷകർത്താക്കൾക്ക് കൈമാറിയത്. ഇൗ നിർദേശങ്ങളെ കുറിച്ചറിയാതെ എംബസിയിൽ എത്തിയ നിരവധി രക്ഷകർത്താക്കളും ബുദ്ധിമുട്ടി.
പലരുടെയും പാസ്പോർട്ട് സ്പോൺസറുടെ അടുക്കലാണ് എന്നതും ടി.സി അറ്റസ്റ്റേഷന് തടസമായി. അതേസമയം, പ്രവാസി കുട്ടികൾക്ക് സ്റ്റേറ്റ് സിലബസിൽ പ്ലസ് വണിന് അേപക്ഷിക്കാൻ ഒരാഴ്ച എങ്കിലും സമയ പരിധി കൂട്ടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രിയും നോർക്കയും ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് പ്രവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.