ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ
മനാമ: ബഹ്റൈനിൽ മൂല്യവർധിത നികുതി (വാറ്റ്) വഴി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 1.7 ബില്യൺ ദീനാറിലധികം വരുമാനം ലഭിച്ചതായി ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രാലയം വെളിപ്പെടുത്തി. രാജ്യത്തിന്റെ പൊതു ഖജനാവിനെ ശക്തിപ്പെടുത്തുന്നതിൽ പരോക്ഷ നികുതികൾ എത്രത്തോളം നിർണായകമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
പാർലമെന്റ് സർവിസ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽ വാഹിദ് ഖറാത്തയുടെ ചോദ്യത്തിന് മറുപടിയായി ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫയാണ് ഈ വിവരങ്ങൾ ഔദ്യോഗികമായി അറിയിച്ചത്. നാഷനൽ ബ്യൂറോ ഫോർ റവന്യൂ നടപ്പിലാക്കിയ കാര്യക്ഷമമായ ഡിജിറ്റൽ സംവിധാനങ്ങളും കർശനമായ നികുതി നിയന്ത്രണങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ശൈഖ് സൽമാൻ പറഞ്ഞു. നികുതിദായകർ കൃത്യമായി നിയമങ്ങൾ പാലിക്കുന്നതും പ്രവർത്തനങ്ങളിലെ സുതാര്യതയും വരുമാനം വർധിപ്പിക്കാൻ സഹായിച്ചു.
എണ്ണയിതര വരുമാന സ്രോതസ്സുകൾ വികസിപ്പിക്കുക എന്ന ബഹ്റൈന്റെ സാമ്പത്തിക ലക്ഷ്യങ്ങൾക്ക് ഈ വളർച്ച വലിയ പിന്തുണയാണ് നൽകുന്നത്. 100ഓളം അത്യാവശ്യ സാധനങ്ങളെ വാറ്റിൽ നിന്ന് ഒഴിവാക്കിക്കൊണ്ടുതന്നെ ഇത്രയും വലിയ വരുമാനം നേടാനായി എന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.