ടി.എം.ഡബ്ല്യു.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ
മനാമ: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ബഹ്റൈനിൽ പ്രവർത്തിക്കുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ ‘തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യൂ.എ) ബഹ്റൈൻ ചാപ്റ്റർ 2026-27 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
മനാമ കെ സിറ്റി ഹാളിൽ നടന്ന പൊതുയോഗത്തിൽ പ്രസിഡന്റായി വി.പി. അബ്ദു റസാഖ്, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പാലിക്കണ്ടി എന്നിവരെയും ട്രഷററായി ടി.സി.എ. മുസ്തഫയെയും ഐക്യകണ്ഠ്യേന തിരഞ്ഞെടുത്തു.
പി.എം.സി. മൊയ്ദു ഹാജിയെ ഓവർ സീസ് കോഓഡിനേറ്റർ ആയി നിയോഗിച്ച കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ: ഹാഷിം പുല്ലമ്പി, റഷീദ് മാഹി, എം.എം. രിസാലുദ്ദീൻ (വൈസ് പ്രസിഡന്റ്), ടി.കെ. അഷ്റഫ്, മുഹമ്മദ് സാദിഖ്, എം.എം. റൻഷിദ് (ജോയന്റ് സെക്രട്ടറി), സി.കെ. ഹാരിസ് (മെംബർഷിപ് സെക്രട്ടറി), നിസാർ ഉസ്മാൻ (സകാത്ത് കൺവീനർ), മുഹമ്മദ് ഹിഷാം (അസി. ട്രഷറർ) എന്നിവരാണ്. കൂടാതെ ഇർഷാദ് ബംഗ്ലാവിൽ, ഷിറാസ് അബ്ദു റസാഖ്, മുഹമ്മദ് ഷഹബാസ്, ഡോ. ദിയൂഫ് അലി, ഡോ. മുഹമ്മദ് റിസ്വാൻ, മുനാസിം മുസ്തഫ, അബ്ദു ലത്വീഫ് അലിയമ്പത്ത് എന്നിവരെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. സജ്ജാദ് ബിൻ അബ്ദു റസാഖ് ഉദ്ബോധന പ്രഭാഷണം നടത്തിയ പരിപാടി റഷീദ് മാഹി നിയന്ത്രിച്ചു. നിസാർ ഉസ്മാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.