ബി.​ഡി.​എ​ഫ് വാ​ർ​ഷി​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഹ​മ​ദ് രാ​ജാ​വ്

ബി.​ഡി.​എ​ഫ് വാ​ർ​ഷി​കം: സൈ​നി​ക​ക്ക​രു​ത്തി​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ച് ഹ​മ​ദ് രാ​ജാ​വ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സി​ന്റെ (ബി.​ഡി.​എ​ഫ്) 58ാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സൈ​ന്യ​ത്തി​ന്റെ സേ​വ​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ച് രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ൽ സൈ​ന്യം കാ​ട്ടു​ന്ന അ​ർ​പ്പ​ണ​ബോ​ധം രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി.​ഡി.​എ​ഫ് ജ​ന​റ​ൽ ക​മാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ലാ​യി​രു​ന്നു രാ​ജാ​വി​ന്റെ പ​രാ​മ​ർ​ശം.

സ​മാ​ധാ​ന​ത്തി​ന് മു​ൻ​ഗ​ണ​ന

വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്കും സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്കു​മാ​ണ് ബ​ഹ്‌​റൈ​ൻ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് സാ​യു​ധ​സേ​ന​യു​ടെ സു​പ്രീം ക​മാ​ൻ​ഡ​ർ കൂ​ടി​യാ​യ ഹ​മ​ദ് രാ​ജാ​വ് വ്യ​ക്ത​മാ​ക്കി.

സു​ര​ക്ഷ​യും സ്ഥി​ര​ത​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന മാ​ർ​ഗ​മാ​യി മാ​ത്ര​മേ സൈ​നി​ക ന​ട​പ​ടി​ക​ളെ ക​ണ​ക്കാ​ക്കാ​വൂ​വെ​ന്ന് അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഹ​മ​ദ് രാ​ജാ​വി​നോ​ടൊ​പ്പം കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യും സാ​യു​ധ സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ഹി​സ് റോ​യ​ൽ ഹൈ​ന​സ് പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ബി.​ഡി.​എ​ഫ് ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് അ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഹ​മ​ദ് രാ​ജാ​വി​നെ സ്വീ​ക​രി​ച്ച​ത്. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കി​രീ​ടാ​വ​കാ​ശി രാ​ജാ​വി​നും ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് കി​രീ​ടാ​വ​കാ​ശി​ക്കും സ്മ​ര​ണി​ക​ക​ൾ കൈ​മാ​റി.

വി​ക​സ​ന​ത്തി​ന്റെ നെ​ടും​തൂ​ൺ

രാ​ജ്യ​ത്തി​ന്റെ വി​ക​സ​ന​ത്തി​ന് സു​ര​ക്ഷ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ആ ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ബി.​ഡി.​എ​ഫ് നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും രാ​ജാ​വ് ഓ​ർ​മി​പ്പി​ച്ചു. പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, ആ​രോ​ഗ്യം, ഭ​വ​നം, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള എ​യ​ർ​ഷോ പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും ബി.​ഡി.​എ​ഫ് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

സൈ​ന്യ​ത്തി​ന്റെ സ​ന്ന​ദ്ധ​ത​യും ആ​ധു​നി​ക​വ​ത്ക​ര​ണ​വും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ബ​ഹ്‌​റൈ​ന്റെ പ്ര​തി​ച്ഛാ​യ വ​ർ​ധി​പ്പി​ച്ച​താ​യും രാ​ജാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ സൈ​നി​ക​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പൗ​ര​ന്മാ​ർ​ക്കും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Tags:    
News Summary - BDF Annual: king Hamad expresses pride in military personnel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.