മുഖ്യാതിഥി വി.ടി.മുരളി
മനാമ: മലയാളത്തിന്റെ പ്രിയ കവി, ഗാനരചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ അനശ്വരനായ പി. ഭാസ്കരൻ മാസ്റ്ററുടെ നൂറാം ജന്മവാർഷികം ആഘോഷിക്കാൻ പ്രവാസി മലയാളി സമൂഹം. 'ഭൂമിക'യുടെ ആഭിമുഖ്യത്തിൽ ഓറ ആർട്സിന്റെ ബാനറിൽ ബഹ്റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഓർക്കുക വല്ലപ്പോഴും' എന്ന സംഗീത സായാഹ്നം ഇന്ന് വൈകീട്ട് ഏഴിന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും.
മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകനും എഴുത്തുകാരനുമായ വി.ടി. മുരളി മുഖ്യാതിഥിയാകും. ഭാസ്കരൻ മാസ്റ്ററുടെ ഗാനലോകത്തെ അടുത്തറിയുന്ന വി.ടി. മുരളിയും ബഹ്റൈനിലെ ശ്രദ്ധേയരായ ഗായകരും ചേർന്ന് മാസ്റ്ററുടെ അനശ്വര ഗാനങ്ങൾ പുനരാവിഷ്കരിക്കും.
മലർമണം പടർന്ന നൂറുവർഷങ്ങൾ എന്ന പ്രമേയത്തിൽ മലയാള ചലച്ചിത്ര സംഗീതത്തിലെ സുവർണകാലത്തെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ സംഗീതയാത്ര ഒരുക്കിയിരിക്കുന്നത്.
എല്ലാ പ്രവാസി മലയാളികളെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.