ഒമാൻ ഉപപ്രധാനമന്ത്രിയുടെ നിര്യാണം; അനുശോചിച്ച് ഹമദ് രാജാവും കിരീടാവകാശിയും

മനാമ: ഒമാൻ ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദ് ബിൻ മഹ്മൂദ് അൽ സഈദിന്‍റെ നിര്യാണത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖിന് അനുശോചന സന്ദേശമയച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും. നിര്യാണത്തിൽ സുൽത്താൻ ഹൈതം ബിൻ താരീഖിന്‍റെയും ഒമാൻ രാജകുടുംബത്തിന്‍റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഭരാണാധികാരികൾ അറിയിച്ചു. ഒമാന്‍റെ ആധുനിക വളർച്ചയിലും ഭരണനിർവഹണത്തിലും പതിറ്റാണ്ടുകളോളം നിർണായക പങ്ക് വഹിച്ച വ്യക്തിത്വമായിരുന്നു സയ്യിദ് ഫഹദ് ബിൻ മഹ്മൂദ്. 1979 മുതൽ ഒമാൻ മന്ത്രിസഭാ കൗൺസിൽ ഉപപ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഈ വിയോഗം ഒമാന് മാത്രമല്ല, മേഖലയ്ക്കാകെ വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ ഭരണാധികാരികൾ ഓർമിപ്പിച്ചു

Tags:    
News Summary - King Hamad and Crown Prince condole the death of Oman's Deputy Prime Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.