യു.എൻ പ്രമേയം സ്വാഗതം ചെയ്ത് ജി.സി.സി

മനാമ: ജി.സി.സി അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തിയ പ്രകോപനപരമായ സൈനിക നീക്കങ്ങളെ അപലപിച്ചുകൊണ്ടുള്ള യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയത്തെ ഗൾഫ് സഹകരണ കൗൺസിൽ സ്വാഗതം ചെയ്തു. അഭൂതപൂർവമായ അന്താരാഷ്​ട്ര സമവായത്തോടെ പാസാക്കപ്പെട്ട ഈ പ്രമേയം, അന്താരാഷ്​ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറുകളുടെയും നഗ്​നമായ ലംഘനമാണ് ഇറാൻ നടത്തുന്നതെന്നതി​െൻറ വ്യക്തമായ സൂചനയാണെന്ന് ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽബുദൈവി പറഞ്ഞു. ജി.സി.സി രാജ്യങ്ങളിലെയും ജോർദാനിലെയും സിവിലിയന്മാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാ​ന്‍റെ ആക്രമണം രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. 136 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചത് ഈ വിഷയത്തിൽ അന്താരാഷ്​ട്ര സമൂഹത്തിനുള്ള ഉറച്ച നിലപാടാണ് വ്യക്തമാക്കുന്നത്. പ്രമേയം ജി.സി.സി രാജ്യങ്ങളുടെയും ജോർദാ​െൻറയും പ്രാദേശിക സമഗ്രതക്കും രാഷ്​ട്രീയ സ്വാതന്ത്ര്യത്തിനും ശക്തമായ പിന്തുണ നൽകുന്നതായും സെക്രട്ടറി ജനറൽ വിശദീകരിച്ചു.

Tags:    
News Summary - GCC welcomes UN resolution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.