കൊല്ലപ്പെട്ട സ്വദേശി വനിതയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ ശൈഖ് നാസറും ശൈഖ് ഖാലിദും
മനാമ: ഇറാന്‍റെ ആക്രമണത്തെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ട ബഹ്റൈനി വനിതയുടെ കുടുംബത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. സായുധ സേനയുടെ സുപ്രീം കമാൻഡർ കൂടിയായ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അനുശോചനം അദ്ദേഹം കുടുംബത്തെ അറിയിച്ചു.
റോയൽ ഗാർഡ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തി. ക്യാപിറ്റൽ ഗവർണർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫയും ഇവരെ അനുഗമിച്ചു. പരേതയുടെ കുടുംബത്തോടുള്ള ബഹ്റൈൻ ജനതയുടെ പൂർണമായ ഐക്യദാർഢ്യം ശൈഖ് നാസർ അറിയിച്ചു. ഹമദ് രാജാവിൻ്റെ നേതൃത്വത്തിൽ ബഹ്റൈൻ രാജ്യം എന്നും സുരക്ഷിതവും സുസ്ഥിരവുമായിരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.