സൂചക ചിത്രം
മനാമ: ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു.എസ് അഞ്ചാം കപ്പൽ പടയുടെ കീഴിലുള്ള യു.എസ്.എസ് ജെറാൾഡ് ആർ ഫോർഡ് എന്ന വിമാനവാഹിനി കപ്പലിൽ തീപിടുത്തം. ലോകത്തിലെ ഏറ്റവും വലിയ യുദ്ധക്കപ്പലായ ഇതിലുണ്ടായ അപകടത്തിൽ രണ്ട് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു.
ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നും ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു. ഇത് യുദ്ധവുമായി ബന്ധപ്പെട്ട അപകടമല്ലെന്നും സാങ്കേതികമായ കാരണമാണെന്നും അഞ്ചാം കപ്പൽ പട പ്രസ്താവനയിൽ വ്യക്തമാക്കി. കപ്പലിലെ പ്രധാന ലോൺഡ്രി വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. തീ പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കപ്പലിന്‍റെ പ്രൊപ്പൽഷൻ പ്ലാന്‍റിന് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതിനാൽ കപ്പൽ പൂർണമായും പ്രവർത്തനസജ്ജമാണ്.
ഇറാന്‍റെ ആക്രമണങ്ങൾക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ ചെങ്കടലിൽ നടക്കുന്ന 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ഭാഗമായ ഈ കപ്പൽ നിലവിൽ ചെങ്കടലിൽ തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ സൈനികരുടെ നില ഇപ്പോൾ തൃപ്തികരമാണെന്നും കപ്പലിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും യു.എസ് സൈനിക വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.