മനാമ: ബഹ്‌റൈനിലെ പ്രമുഖ മണി ട്രാൻസ്ഫർ സ്ഥാപനമായ ബി.എഫ്.സി സംഘടിപ്പിക്കുന്ന 'സെൻഡ് ആൻഡ് വിൻ' റമദാൻ കാമ്പയിനിലെ ആദ്യ പത്ത് വിജയികളെ പ്രഖ്യാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട പത്ത് പേർക്കും 1,000 ഡോളർ വീതമാണ് സമ്മാനമായി ലഭിക്കുന്നത്.
വസീം ഇഖ്ബാൽ ഇഖ്ബാൽ ഹുസൈൻ, മുഹമ്മദ് റെദ അബ്ദുല്ല മുഹമ്മദ് അലി, മുഹമ്മദ് ഖമറുദ്ദീൻ, മുഹമ്മദ് യൂനസ് റംസാൻ, ജിബിൻ ജോർജ്, ഭാസ്കരറാവു വസന്ത, നൂറീൻ അഹമ്മദ് ദാവൂദ് മുഹമ്മദ് ഹാജി, മുഹമ്മദ് ഫർഹാൻ അക്ബർ, ഫയാസ് അഹമ്മദ്, വാസിഫ് ഖാൻ മുഹമ്മദ് ഇർഷാദ് ഖാൻ എന്നിവരാണ് സമ്മാനാർഹരായ വിജയികൾ.
ക്യാമ്പയിന്‍റെ ഭാഗമായി രണ്ടാഴ്ചയിലൊരിക്കൽ നറുക്കെടുപ്പ് തുടരുന്നതാണ്. ഓരോ നറുക്കെടുപ്പിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,000 ഡോളർ വീതം സമ്മാനം നേടാൻ ഇനിയും അവസരമുണ്ട്. കൂടാതെ, ക്യാമ്പയിൻ അവസാനിക്കുമ്പോൾ ഭാഗ്യശാലിയെ കാത്തിരിക്കുന്നത് 100 ഗ്രാം ഗോൾഡ് ബാർ ആണ്. ബി.എഫ്.സിയുടെ ഏതെങ്കിലും ശാഖകൾ വഴിയോ, ഓൺലൈനായോ അല്ലെങ്കിൽ ബി.എഫ്.സി പേ ആപ്പ് വഴിയോ പണമയക്കുന്ന എല്ലാവർക്കും ഈ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.