ദലാൽ അൽ സായിദ്
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ പ്രവാസികൾ പ്രകടിപ്പിക്കുന്ന അചഞ്ചലമായ ഐകൃദാർഢ്യം മാതൃകാപരമാണെന്ന് ശൂറ കൗൺസിൽ ലെജിസ്ലേറ്റീവ് ആൻഡ് ലീഗൽ അഫയേഴ്സ് കമ്മിറ്റി അധ്യക്ഷ ദലാൽ അൽ സായിദ്. ബഹ്‌റൈൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തോടുള്ള പ്രവാസികളുടെ ആഴത്തിലുള്ള സ്നേഹത്തെയും ആധികാരികതയെയും അവർ പ്രശംസിച്ചത്.
രാജ്യം നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ സ്വദേശികളും വിദേശികളും ഒരേപോലെ നേതൃത്വത്തിന് പിന്നിൽ അണിനിരന്നതായി അവർ പറഞ്ഞു. പല പ്രവാസികളും തങ്ങളുടെ ജീവിതത്തിലെ വ്യക്തിപരമായ നഷ്ടങ്ങളേക്കാൾ കൂടുതൽ ബഹ്‌റൈനിലെ സാഹചര്യം കണ്ട് വേദനിക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് അൽ സായിദ് വികാരാധീനയായി പറഞ്ഞു. ദേശീയ വളന്‍റിയർ പ്ലാറ്റ്‌ഫോമിൽ പ്രവാസികൾ നൽകുന്ന സേവനങ്ങളെയും അവർ എടുത്തുപറഞ്ഞു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും വാക്കുകൾ ജനങ്ങളിൽ സമാധാനവും ആത്മവിശ്വാസവും പകരാൻ സഹായിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.