മനാമ: ഈ വർഷത്തെ ബഹ്റൈൻ കേരളീയ സമാജം ഈദ്^ഓണാഘോഷ പരിപാടിയായ ‘ശ്രാവണം2018’വിജയമാക്കുന്നതിനുള്ള അണിയറ പ്രവർത്തനങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, സമാജം ആക്ടിങ് പ്രസിഡൻറ് വി.എസ്. ദിലീഷ് കുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രഘു, വൈസ് പ്രസിഡൻറ് മോഹന്‍രാജ്, ഈദ്^ ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ എന്‍.കെ. വീരമണി, ജനറല്‍ കോര്‍ഡിനേറ്റർ ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം നടന്നുവരുന്നത്. ആഗസ്റ്റ് 21ന് ഓണാഘോഷ പരിപാടികളുടെ കൊടിയേറ്റം നടക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി സമാജം അംഗങ്ങളല്ലാത്ത മലയാളികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ സമാജം അവസരമൊരുക്കുന്നതായും കേരളീയ സമാജം ഭരണ സമിതി അറിയിച്ചു.
ആഗസ്റ്റ് 21ന് പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത ‘മഹാസാഗര’മെന്ന നാടകം അവതരിപ്പിക്കും,. എം.ടി യുടെ പന്ത്രണ്ടോളം കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന നാടകം കേരളത്തിൽ ഇതിനകം പല വേദികളിൽ അവതരിപ്പിക്കുകയും ശ്രദ്ധേയമാവുകയും ചെയ്തിരുന്നു, ആഗസ്റ്റ് 22ന് നാടൻ ഭക്ഷണങ്ങളുടെ പ്രദർശനവും വിൽപ്പനയും നടക്കും. സമാജം ചില്‍ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന ഫ്ലാഷ് മോബും, തീറ്റ മത്സരവും ഉണ്ടായിരിക്കും. ബഹ്റൈനിലെ തൊഴിലിടങ്ങളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. 23ന് കബഡി മത്സരവും വൈകുന്നേരം ഇന്ത്യയിന്‍ നിന്ന് എത്തുന്ന സിനിമാ പിന്നണി ഗായകര്‍ അവതരിപ്പിക്കുന്ന ഈദ് സ്പെഷല്‍ ഗാനമേളയും മറ്റ് ഈദ് ആഘോഷ പരിപാടികളും ഉണ്ടായിരിക്കും. ഉത്രാട ദിനമായ 24ന് പായസ മത്സരം,വടംവലി മത്സരം,പഞ്ചഗുസ്തി മത്സരം, വിവിധ ഓണക്കളികള്‍ തുടങ്ങിയ ഉണ്ടായിരിക്കും. തിരുവോണ ദിവസമായ 25ന് നൃത്ത നൃത്യങ്ങള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് ഓണപ്പുടവ മത്സരവും ഓണവുമായി ബന്ധപ്പെട്ടുള്ള സ്കിറ്റുകളും അരങ്ങേറും.
30 ന് ചില്‍ ഡ്രന്‍സ് വിംഗ് അവതരിപ്പിക്കുന്ന വിവിധ പരിപാടികളും, സിനിമാറ്റിക് സീന്‍ മത്സരവും, ഒപ്പന മത്സരവും നൃത്ത നൃത്യങ്ങളും ഉണ്ടായിരിക്കും. ആഗസ്റ്റ് 31 ന് ഘോഷയാത്ര മത്സരവും സംഗീത വിരുന്നും ഉണ്ടായിരിക്കും. ഓണം ഘോഷയാത്രയിൽ വ്യക്തികളും സമാജം സബ് കമ്മിറ്റികൾ, ബഹ്റെറെനിലെ വിവിധ കലാ സാംസ്കാരിക സംഘടനകളാണ് പങ്കെടുക്കുക. സെപ്തംബര്‍ ഒന്നിന് സമാജം കലാവിഭാഗം അവതരിപ്പിക്കുന്ന ഓണപാട്ടുകള്‍, നാടന്‍ പാട്ടുകള്‍ തുടങ്ങിയവയും തിരുവാതിര മത്സരവും ഉണ്ടായിരിക്കും. ബഹ്റൈനിലെ പ്രമുഖരെ അന്നേ ദിവസം ചടങ്ങില്‍ ആദരിക്കും.സെപ്തംബര്‍ രണ്ടിന് സംഘഗാന മത്സരവും തുടര്‍ന്ന് ഫ്യുഷന്‍ ഡാന്‍സും മറ്റു നൃത്ത നൃത്യങ്ങളും നടക്കും. സെപ്തംബർ മൂന്നിന് സമാജം മലയാള പാഠശാല നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളും സിനിമാറ്റിക് ഡാന്‍സ് മത്സരവും ഉണ്ടായിരിക്കും.നാലിന് രംഗോളി മത്സരവും തുടര്‍ന്ന് മലയാള സിനിമാ പിന്നണി ഗായകാരായ രാകേഷ് ബ്രഹ്മാനന്ദനും സംഗീത പ്രഭുവും അവതരിപ്പിക്കുന്ന സംഗീത നിശയും. അന്നേ ദിവസം ബഹ്റൈനില്‍ ബിസിനസ് രംഗത്ത് വിജയം കൈവരിച്ച പ്രമുഖ വ്യക്തികളെ ആദരിക്കും.
അഞ്ചിന് സമാജം വനിതാ വേദിയുടെ നേതൃത്വത്തില്‍ ചരടുപിന്നിക്കളി ഉണ്ടായിരിക്കും. നാട്ടിൽ അന്യം നിന്നുപോവുന്ന കലാരൂപമായ ചരട് പിന്നികളിയുടെ ആവിഷ്ക്കാരം ഇത്തവണ ഓണാഘോഷങ്ങൾക്ക് വിത്യസ്തത നൽകും തുടര്‍ന്ന് ‘ഉതുപ്പാെൻറ കിണര്‍’ എന്ന സ്കിറ്റ്. ആറിന് കെ എസ് ചിത്ര , സംഗീത സംവിധായകന്‍ ശരത്ത് എന്നിവരുടെ നേതൃത്വത്തിൽ സംഗീത വിരുന്നു സെപ്തംബര്‍ ഏഴിന് രാവിലെ 10 മുതല്‍ പൂക്കള മത്സരവും വിവിധ കലാപരിപാടികളും തുടര്‍ന്ന് രാത്രി എട്ടിന് എസ്.പി. ബാലസുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.