നഹാസ്​ വധം: ഹോളിവുഡ്​ സിനിമകൾ  പ്രേരണയായെന്ന്​ പ്രതി

മനാമ:  ബഹ്​റൈനിൽ, കോഴിക്കോട്​ താമരശേരി പരപ്പൻപ്പൊയിൽ ജിനാൻ തൊടുക അബ്​ദുൽ നഹാസി (31)​​​െൻറ കൊലപാതകത്തിന്​ പ്രേരണയായത്​ ഹോളിവുഡ്​ സിനിമകളിലെ ഏറ്റുമുട്ടൽ രംഗങ്ങളെന്ന്​ പ്രതി പബ്ലിക്​ പ്രോസിക്യൂട്ടറോട്​ പറഞ്ഞതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. 41 കാരനായ സുഡാനി പൗരനാണ്​ കേസിൽ അറസ്​റ്റിലായിരുന്നത്​. 

നഹാസുമായുള്ള തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയും കൊലയിലേക്ക്​ നയിക്കുകയായിരുന്നുവെന്നാണ്​ പ്രതിയുടെ മൊഴി. അബ്​ദുൽ നഹാദ്​ ഹൂറ എക്​സിബിഷൻ റോഡിൽ അൽ അസൂമി മജ്​ലിസിന്​ സമീപമായിരുന്നു താമസം. കസേരയിൽ കെട്ടിവരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹത്തി​​​െൻറ തലയിൽ ചുറ്റിക കൊണ്ട്​ അടിച്ച നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ജൂലൈ രണ്ടിനായിരുന്നു കൊലപാതകം.

മൃതദേഹത്തിന്​ സമീപം ക്ലോറോക്​സ്​, ബേബി പൗഡർ, എണ്ണ, മദ്യം എന്നിവയും കണ്ടെത്തിയിരുന്നു. ഫോണിൽ ബന്​ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടർന്ന്​ സുഹൃത്തുക്കൾ അന്വേഷിച്ച്​ ചെന്നപ്പോഴാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​. കഴിഞ്ഞ നാല്​ വർഷമായി ബഹ്​റൈനിൽ ജോലി ചെയ്​ത്​ വരികയാണ്​ അബ്​ദുൽ സഹാദ്​. എന്നാൽ വിസയോ മതിയായ രേഖകളോ ഇല്ലാതെയാണ്​ കഴിഞ്ഞിരുന്നത്​. മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്​കരിച്ചിരുന്നു.

Tags:    
News Summary - nahas murder-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT