ലുലു എക്സ്ചേഞ്ചിന്റെ യു.എ.ഇയിലെ നൂറാമത്തെ ശാഖ ഉദ്ഘാടനം ചെയ്യുന്നു
മനാമ: പ്രമുഖ സാമ്പത്തികസേവന ദാതാവായ ലുലു എക്സ്ചേഞ്ച് യു.എ.ഇയിൽ നൂറാമത്തെ ശാഖക്ക് തുടക്കം കുറിച്ചു. ദുബൈ അൽവർഖയിലെ ക്യൂ 1 മാളിൽ ദുബൈയിലെ ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ്, സി.ഇ.ഒ റിച്ചാർഡ് വാസൻ, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിനു കീഴിൽ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന 314ാം ശാഖയാണിത്.
അവശ്യ സാമ്പത്തികസേവനങ്ങൾക്ക് നൽകുന്ന പരിഗണനയാണ് ലുലു എക്സ്ചേഞ്ചിന്റെ ശ്രദ്ധേയമായ വളർച്ചക്ക് കാരണമെന്ന് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു. യു.എ.ഇയിലെ ചരിത്രനേട്ടം കൂടുതൽ ഉത്തരവാദിത്തമേൽപിക്കുന്നതായും എല്ലാ മേഖലകളിലും മൂല്യാധിഷ്ഠിത സേവനം നൽകുന്നതിലുള്ള പ്രതിബദ്ധത വ്യക്തമാക്കുകയുമാണെന്നും ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് എം.ഡി അദീബ് അഹമ്മദ് പറഞ്ഞു.
2009ലാണ് ലുലുവിന്റെ ആദ്യ ശാഖ അബൂദബിയിൽ ആരംഭിച്ചത്. കഴിഞ്ഞ 15 വർഷമായി യു.എ.ഇയിലെ ഏഴ് എമിറേറ്റുകളിലും കമ്പനിക്ക് മികച്ച അടിത്തറയുണ്ടാക്കാനായിട്ടുണ്ട്. 860 ശതകോടി ഡോളറിനു മുകളിലായാണ് കമ്പനിയുടെ ആഗോള പണം അയക്കൽ ഇടപാട്.ഇതിൽ ഇന്ത്യയാണ് ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ലുലു എക്സ്ചേഞ്ച് വഴി ഈ വർഷം 9.4 ശതകോടി ഡോളർ വിനിമയം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.