lulu ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ഗിവ് എവേ മത്സരത്തിലെ വിജയിക്ക് ജഴ്സി കൈമാറുന്നു
മനാമ: ലുലു എക്സ്ചേഞ്ച് ബഹ്റൈൻ സംഘടിപ്പിച്ച ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ ഗിവ് എവേ മത്സരത്തിലെ വിജയിക്ക് ഫുട്ബാൾ താരം ലയണൽ മെസ്സിയടക്കം ഒപ്പു വെച്ച ജഴ്സി കൈമാറി. മലയാളിയായ ഡൊമനിക് ചാക്കോക്ക് ആണ് അർജന്‍റീനയുടെ ജഴ്സി ലഭിച്ചത്.
മെസ്സിക്കു പുറമേ അർജന്‍റീനൻ കളിക്കാരായ അൽവാരസും മാർട്ടിനസും ഈ ജഴ്സിയിൽ ഒപ്പു വെച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിന്‍റെ ഇൻസ്റ്റഗ്രാം പേജ് വഴി നടത്തിയ കോണ്ടസ്റ്റിലാണ് വിജയിയെ തിരഞ്ഞെടുത്തത്. ഗിവ് എവേ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും ഇനിയും വിസ്മയകരമായ കോണ്ടസ്റ്റുകൾ ഉപഭോക്താക്കൾക്കായി സംഘടിപ്പിക്കുമെന്നും ലുലു എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
നേരത്തെ ലുലു എക്‌സ്‌ചേഞ്ചും ലുലു മണിയും അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (എ.എഫ്.എ) റീജണൽ ഫിൻടെക് പാട്ണർമാരായി കരാറിൽ ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.