ഐ.​സി.​എ​ഫ് കാ​മ്പ​യിൻ ഇന്ന്

മ​നാ​മ: 'റ​മ​ദാ​ൻ വി​ശു​ദ്ധി​യു​ടെ മാ​സം ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഐ.​സി.​എ​ഫ് ബ​ഹ്റൈ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന റ​മ​ദാ​ൻ ക്യാ​മ്പ​യി​ന് ഇ​ന്ന് ( തി​ങ്ക​ൾ ) വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ബ​റാ​അ​ത്ത് ആ​ത്മീ​യ സം​ഗ​മ​ങ്ങ​ളോ​ടെ തു​ട​ക്ക​മാ​വും.

ഒ​ന്ന​ര മാ​സ​ക്കാ​ലം നീ​ളു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി റ​മ​ദാ​ൻ മു​ന്നൊ​രു​ക്കം, പ്ര​കാ​ശ​തീ​രം - ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം, ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ, സ​കാ​ത് ഡ്രൈ​വ്, സ്റ്റു​ഡ​ൻ​സ് ഇ​ഫ്താ​ർ, സൗ​ഹൃ​ദ സം​ഗ​മം, റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തി​ലാ​വ- ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​രം, ഈ​ദ് സം​ഗ​മം എ​ന്നി​വ വി​വി​ധ ഘ​ട​ക​ങ്ങ​ളി​ലാ​യി ന​ട​ക്കും. കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി ഫെ​ബ്രു​വ​രി 13, 14 തീ​യ​തി​ക​ളി​ലാ​യി മു​ഹ​റ​ഖ് സ​യാ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ ശാ​ഫി സ​ഖാ​ഫി മു​ണ്ട​മ്പ്ര​യു​ടെ ഖു​ർ​ആ​ൻ പ്ര​ഭാ​ഷ​ണം ന​ട​ക്കും.

ഖു​ർ​ആ​ൻ പ​ഠ​ന പാ​രാ​യ​ണ മ​ത്സ​ര​മാ​യ തി​ലാ​വ​യി​ൽ ബ​ഹ്റൈ​നി​ലെ 11 മ​ദ്റ​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. റീ​ജ്യ​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ദി​യ വി​മ​ൻ​സ് അ​ക്കാ​ദ​മി, സ്റ്റു​ഡ​ൻ​റ്സ് കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​നി​ത​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

Tags:    
News Summary - ICF campaign today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.