തണൽ ബഹ്റൈൻ ചാപ്റ്റർ മനാമ കെ. സിറ്റിയിൽ ചേർന്ന യോഗത്തിൽനിന്ന്
മനാമ: തണൽ ബഹ്റൈൻ ചാപ്റ്റർ മനാമ കെ. സിറ്റിയിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡന്റ് നജീബ് കടലായി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുജീബ് മാഹി സ്വാഗതം പറഞ്ഞ യോഗത്തിൽ തണൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് അബ്ദുൽ മജീദ് തെരുവത്ത്, റഷീദ് മാഹി, ഒ.കെ. കാസിം, ഷെബീർ മാഹി എന്നിവർ സംസാരിച്ചു.
പുതിയ ഭരണസമിതിയിലേക്കുള്ള സാരഥികളെ നിശ്ചയിക്കാനുള്ള പൊതുയോഗം അടുത്ത വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മനാമ കെ. സിറ്റി ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സൗത്ത് സോൺ പ്രസിഡന്റ് ഷിബു പത്തനംതിട്ട, മണിക്കുട്ടൻ, ജമാൽ കുറ്റിക്കാട്ടിൽ, നവാസ് കുണ്ടറ, ഷംസുദ്ദീൻ വി.പി എന്നിവർ സംസാരിച്ചു. അനിൽ കുമാർ, റംഷാദ് മാഹി, റിയാസ് ആയഞ്ചേരി, മനോജ് വടകര, ഹരീന്ദ്രൻ ഓർക്കാട്ടേരി, ഹുസൈൻ വയനാട്, സുബൈർ അത്തോളി, റഫീഖ് അബ്ദുല്ല എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.