തൃശൂർ എൻജിനീയറിങ് കോളജ് അലുംനി ബഹ്റൈൻ ചാപ്റ്റർ അംഗങ്ങൾ മുഖ്യാതിഥിക്കൊപ്പം
മനാമ: തൃശൂർ എൻജിനീയറിങ് കോളജ് അലുംനി (ടെക്ക) ബഹ്റൈൻ ചാപ്റ്റിന്റെ 25ാം വാർഷികാഘോഷം ബഹ്റൈൻ കേരളീയ സമാജത്തിൽ വിപുലമായ പരിപാടികളോടെ നടന്നു. സുശാന്ത് കുരുന്തിൽ മുഖ്യപ്രഭാഷണം നടത്തി. ബഹ്റൈനിലെ വിവധ രംഗങ്ങളിൽ 25 വർഷത്തിലധികമായി തങ്ങളുടേതായ സംഭാവനകൾ നൽകി വരുന്ന എൻജിനീയർമാരെ അദ്ദേഹം അഭിനന്ദിച്ചു.
പിന്നണി ഗായകരായ ശ്വേത അശോക്, ശ്രീജിഷ് സുബ്രഹ്മണ്യൻ, ഭരത് സജികുമാർ എന്നിവർ അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും സാരംഗി ശശിധർ കൊറിയോഗ്രാഫ് ചെയ്ത നൃത്തവും സദസ്സിന് ആവേശമായി.
ബഹ്റൈനിൽ 25 വർഷം പൂർത്തിയാക്കിയ ‘ടെക്ക’ അംഗങ്ങളെ മെമന്റോ നൽകി ആദരിച്ചു. മുഖ്യാതിഥിക്കുള്ള ഉപഹാരം ‘ടെക്ക’ പ്രസിഡന്റ് ബിജു ആന്റോ കൈമാറി. ജനറൽ സെക്രട്ടറി രാജേഷ് പുഷ്ക്കരൻ സ്വാഗതവും, അനീഷ് നന്ദിയും പറഞ്ഞു. കേരള എൻജിനീയർസ് ഫോറം പ്രസിഡന്റ് അരുൺ അരവിന്ദ്, നെക്സ പ്രസിഡന്റ് പ്രജിത് പത്മനാഭൻ, ടി.കെ.എം പ്രസിഡന്റ് ഹാരീസ്മോൻ എന്നിവർ ആശംസ നേർന്നു. നീന വിൽസൺ ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.