നടുവണ്ണൂർ ഗ്ലോബൽ ഫോറം വിൻറർ ക്യാമ്പിൽ നിന്ന്
മനാമ: നടുവണ്ണൂർ ഗ്ലോബൽ ഫോറം സെല്ലാക്കിലെ ബീച്ച് ബേ റിസോർട്ടിൽ വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിചയപ്പെടുത്തലോട് കൂടിയാണ് പരിപാടിക്ക് തുടക്കമായത്. തുടർന്ന് കുട്ടികളുടെ ഗാനാലാപനവും നടന്നു. കുരുന്നുകളവതരിപ്പിച്ച ഒപ്പന എല്ലാവരെയും ഹഠാദാകർഷിക്കുന്നതായിരുന്നു. പ്രസിഡൻറ് ഷമീം കെ.സി ഉദ്ഘാടനം നിർവഹിച്ചു. എ.സി.എ. ബക്കർ, മുൻ സെക്രട്ടറി ഫിറോസ് ആപ്പറ്റ, സിദ്ദീഖ് എം.കെ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മഹേഷ് സ്വാഗതവും ട്രഷറർ അസീസ് മൂലാട് നന്ദിയും രേഖപ്പെടുത്തി.
കുട്ടികളുടെ ഗ്രൂപ്പ് ഡാൻസും പരിപാടിക്ക് മിഴിവേകി. ഗാനാലാപനം, തട്ടുകട, അനവധി മത്സരങ്ങൾ എന്നിവ നടത്തി. ഒപ്പനയിൽ പങ്കെടുത്തവർക്കും ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ഷിംന അദീബ് എം.സി, ഷബീർ കെ.സി, വിപിൻ മൂലാട്,സിറാജ് നാസ്, പ്രവീൺ, റഫീഖ് കല്പത്തൂർ,ദീപേഷ്, സബീഷ്,ഗിരീഷ് കാവിൽ, ശ്രീജിത്ത് എടയാടിയിൽ, സിദ്ദീഖ്.എം,ഷൈജു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.