ഫിറ്റ് ഫോർ കിക്കോഫിൽ വ്യായാമമുറകൾ പരിശീലിക്കുന്നവർ

ബഹ്റൈനിൽ ഫിറ്റ് ഫോറിന് തുടക്കം

മനാമ: പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി ഫിറ്റ്ഫോറിന് ബഹ്റൈനിൽ തുടക്കമായി. ഖമീസ് അൽ മജ്ദ് സ്‌കൂളിൽ നടന്ന ഫിറ്റ് ഫോർ കിക്കോഫിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽനിന്നായി നൂറോളം പ്രവാസിമലയാളികൾ പങ്കെടുത്തു.

ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. പരിശീലന സെഷന് ഡോ. മുഹമ്മദ് ശരീഫ് നേതൃത്വം നൽകി. ബഹ്റൈനിലെ നാല്പത് കേന്ദ്രങ്ങളിലായി നിലവിൽ വന്ന ഫിറ്റ് ഫോർ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വ്യായാമക്കൂട്ടായ്മകൾ തുടർ ദിവസങ്ങളിൽ സജീവമാവും.

കെ.കെ. അബൂബക്കർ ലത്വീഫി, ശമീർ പന്നൂർ, സിയാദ് വളപട്ടണം, ഷംസുദ്ദീൻ പൂക്കയിൽ, അബ്ദുസ്സമദ് കാക്കടവ്, നൗഷാദ് മുട്ടുന്തല, നൗഫൽ മയ്യേരി, ഫൈസൽ ചെറുവണ്ണൂർ എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

Tags:    
News Summary - Fit Four begins in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.