കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റ് മുൻ വർഷങ്ങളിലേതുപോലെതന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബജറ്റ് ആണ്. കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും ബജറ്റിലില്ല.
പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളും , അടിക്കടിയുള്ള വിമാനക്കൂലി വർധനയും നിരന്തരം കേരളത്തിൽനിന്നുള്ള യു.ഡി.എഫ് എം.പിമാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണ് എന്നാൽ, അതുമായി ബന്ധപ്പെട്ടുകൊണ്ട് അനുഭാവപൂർവമായ ഒരു ഇടപെടലും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ജോലി നഷ്ടപ്പെട്ടും, ജോലി മതിയാക്കിയും സ്വന്ത നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തെ ചേർത്തുനിർത്താനുള്ള ഒരു പ്രഖ്യാപനവും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് പ്രവാസികളോടുള്ള കേന്ദ്ര സർക്കാറിന്റെ അവഗണയുടെ തെളിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.