മനാമ : ഒ.ഐ.സി.സി പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ആറിന് ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടത്തുന്ന ഹർഷം- 2026 ന്റെ പ്രചാരണാർഥം ഒ.ഐ.സി.സി തിരുവല്ല നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫോട്ടോഗ്രഫി മത്സരം ഫെബ്രുവരി നാലിന് സമാപിക്കും.
ബഹ്റൈന്‍ പ്രകൃതി നൽകിയ സൗന്ദര്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന മത്സരത്തിൽ പങ്കെടുത്തു വിജയിക്കുന്ന ആളുകൾക്ക് ഹർഷം 2026 ന്റെ സമാപന സമ്മേളനത്തിൽ വെച്ച് സമ്മാനങ്ങൾ നൽകുന്നതാണ് എന്ന് ഹർഷം 2026 ന്റെ ചെയർമാൻ സൈദ് എം.എസ്, ജനറൽ കൺവീനർ ജീസൺ ജോർജ്, ജില്ല പ്രസിഡന്റ് അലക്സ് മഠത്തിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 36334296, 36192950, 38355122 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.