ബഹ്റൈനിൽ റെഗുലർ പെട്രോളിന് നേരിയ വിലക്കുറവ്

മനാമ: രാജ്യത്ത് ഇന്ധന വിലയിൽ നേരിയ മാറ്റം. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഭൂരിഭാഗം ഇന്ധന വിഭാഗങ്ങളിലും വില മാറ്റമില്ലാതെ തുടരുമ്പോൾ, റെഗുലർ പെട്രോളിന് നേരിയ വിലക്കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. റെഗുലർ പെട്രോളിന് നേരത്തെ 220 ഫിൽസായിരുന്നു, പുതുക്കിയ പ്രകാരം 218 ഫിൽസായാണ് കുറഞ്ഞത്. ഫെബ്രുവരി 2 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പുതുക്കിയ വില പ്രൈസ് ഡിറ്റർമിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

ആഗോള വിപണിയിലെ എണ്ണവിലയിലെ മാറ്റങ്ങൾ വിലയിരുത്തിയാണ് മാസാമാസം വില പുതുക്കി നിശ്ചയിക്കുന്നത്. പ്രാദേശിക വിപണിയുടെ ആവശ്യങ്ങളും സാമ്പത്തിക സ്ഥിരതയും പരിഗണിച്ചാണ് ഈ തീരുമാനമെന്ന് കമ്മിറ്റി അറിയിച്ചു. എന്നാൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും മത്സ്യബന്ധന മേഖലയെ പിന്തുണയ്ക്കുന്നതിനുമായി ബഹ്‌റൈനി മത്സ്യത്തൊഴിലാളികൾക്ക് നൽകിവരുന്ന ഡീസൽ സബ്‌സിഡി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

പുതുക്കിയ നിരക്കുകൾ ഒറ്റനോട്ടത്തിൽ (ലിറ്ററിന്)

സൂപ്പർ പെട്രോൾ (98)- 0.265 ദിനാർ (മാറ്റമില്ല)

പ്രീമിയം പെട്രോൾ (95)- 0.235 ദിനാർ (മാറ്റമില്ല)

റെഗുലർ പെട്രോൾ (91)- 0.218 ദിനാർ (പഴയ വില: 0.220 BD)

ഡീസൽ: 0.200 ബഹ്‌റൈനി ദിനാർ (മാറ്റമില്ല)

Tags:    
News Summary - Regular petrol prices slightly reduced in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.