മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മർദിക്കുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത 36 വയസ്സുകാരിയായ കുവൈത്ത് സ്വദേശിനിക്ക് കോടതി രണ്ട് വർഷം തടവുശിക്ഷ വിധിച്ചു. വനിത പൊലീസ് ഉദ്യോഗസ്ഥയെയും മറ്റൊരു ഉദ്യോഗസ്ഥനെയും ആക്രമിച്ചതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് ഉദ്യോഗസ്ഥരെ പരസ്യമായി അധിക്ഷേപിച്ചതിനുമാണ് ശിക്ഷ.
കൂടാതെ, സ്വന്തം ആവശ്യത്തിനായി ഹഷീഷ് കൈവശം വെച്ചതിന് 1000 ബഹ്റൈൻ ദീനാർ പിഴയും കോടതി ചുമത്തിയിട്ടുണ്ട്. തടവ് കാലാവധി പൂർത്തിയായാൽ ഇവരെ ബഹ്റൈനിൽനിന്ന് സ്ഥിരമായി നാടുകടത്താനും കോടതി ഉത്തരവിട്ടു.
നിയമപരമായ പരിശോധനകളോട് സഹകരിക്കാതിരിക്കുകയും ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തത് ഗുരുതരമായ കുറ്റമാണെന്ന് കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.