കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താര്‍ സംഗമം
മനാമ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ മലബാർ ജ്വല്ലറിയുമായി സഹകരിച്ച് ഇഫ്താര്‍ സംഗമം നടത്തി. പ്രസിഡന്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. ജമാല്‍ നദ്വി ഇരിങ്ങൽ റമദാന് സന്ദേശം നല്കി.
ഇന്ത്യന്‍ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാന്, സെക്രട്ടറി സതീഷ്, ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജന. സെക്രട്ടറി പങ്കജ് നെല്ലൂർ, മലബാർ ഗോൾഡ് പ്രതിനിധി യാസിർ, മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ മേനോൻ, ബഷീർ അമ്പലായി, വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് ഫൈസൽ എഫ്.എം, എൻ.എസ്.എസ് സെക്രട്ടറി സതീഷ്, ലൈറ്റ് ഓഫ് കൈൻഡ്നെസ് പ്രതിനിധി സയെദ് ഹനീഫ്, ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് മെംബർ ജോൺസൻ ദേവസ്യ, ഒ.ഐ.സി.സി പ്രസിഡന്റ് ബിനു കുന്നന്താനം, ഷമീം, മൈഗ്രൈന്റ് വർക്കേഴ്സ് സെക്രട്ടറി മാധവൻ കല്ലത്തു, സോവിച്ചൻ ചേനാട്ടുശ്ശേരി, ഐ.വൈ.സി.സി ട്രഷറർ നിധിൻ, യു.പി.പി പ്രതിനിധികളായ അനിൽ യു.കെ, ബിജു ജോർജ്, ഹരീഷ് നായർ, ദീപക് മേനോൻ, ജോൺ ബോസ്കോ, തോമസ് ഫിലിപ്, ജോർജ് മാത്യു, അജി ജോർജ്, ജോൺ തരകൻ, അൻവർ ശൂരനാട്, ശങ്കര പിള്ള, മോഹൻ നൂറനാട്, സുനിൽ പിള്ള, കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട്, എബി തോമസ്, കണ്ണൂർ സർഗവേദി പ്രസിഡന്റ് അജിത് കുമാർ, സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ, രാജീവൻ, നൈന മുഹമ്മദ്, അൻവർ നിലമ്പൂർ, ബ്രോസ്റ്റഡ് ലാൻഡ് എം.ഡി ലത്തീഫ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ സ്വാഗതവും ട്രഷറർ സലീം ചിങ്ങപുര നന്ദിയും പറഞ്ഞു.
ഇഫ്താർ കൺവീനർ റിഷാദ് കോഴിക്കോടിന്റെ നേതൃത്വത്തിൽ രക്ഷാധികാരി ഗോപാലൻ വി.സി, കൺവീനര്‍മാരായ അഷ്റഫ് പുതിയങ്ങാടി, ശ്രീജിത്ത് അരകുളങ്ങര, ജോജീഷ് മേപ്പയൂർ, രാജലക്ഷ്മി സുരേഷ്, അസ്ല നിസാർ, വൈഷ്ണവി ശരത്, രഞ്ജുഷ രാജേഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.